വയനാട്: വയനാട് മുന്‍ ഡിസിസി പ്രസിഡണ്ട് പിവി ബാലചന്ദ്രന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം കൂടിയാണ് ബാലചന്ദ്രന്. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് രാജി. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും ബാലചന്ദ്രന് വ്യക്തമാക്കി.
ബത്തേരി അര്‍ബര്‍ ബാങ്ക് അഴിമതിയില്‍ ഐസി ബാലകൃഷ്ണന് എംഎല്‍എക്ക് പങ്കുണ്ടെന്ന് പി.വി ബാലചന്ദ്രന് ആരോപണം ഉന്നയിച്ചിരുന്നു. ബാലകൃഷ്ണന് പണം വാങ്ങിയതിന് തന്റെ കൈയില്‍ തെളിവുകളുണ്ടെന്നും ബാലകൃഷ്ണനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പി വി ബാലചന്ദ്രന് കെപിസിസിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രാജി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ പിവി ബാലചന്ദ്രന് രാജിവെക്കുമന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കല്‍പ്പറ്റ സീറ്റ് ജില്ലക്ക് പുറത്തുള്ള ആള്‍ക്ക് നല്‍കിയതില്‍ കടുത്ത അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു.