കുമ്മനം : തബ്ലീഗ് ഇസ്ലാം മസ്ജിദിന്റെയും എന്റെ കുമ്മനം കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ കുമ്മനം തസ്കിയ തഹ്ഫീളുൽ ഖുർആനിൽ നിന്നും വിശുദ്ധ ഖുർആൻ പൂർത്തീകരിച്ച മുഹമ്മദ് അനസ്ബിൻ ജബ്ബാർ ഏറ്റുമാനൂരിനും ഉമർ മുഖത്താർ ബിൻ സഫർ കുമ്മനത്തിനും ഉള്ള സ്നേഹാദരവ് ഇന്ന് സെപ്റ്റംബർ 28 ശനി (ഇന്ന് )മഗ്രിബ് നമസ്കാരാനന്തരം തബ്ലീഗുൽ ഇസ്ലാം മസ്ജിദിൽ നടക്കും. താഴത്തങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് ഷഫീഖ് മൗലവി ഫാളിൽ മന്നാനി, കുമ്മനം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് ഷാഫി മൗലവി നജ്മി നദ്‌വി, കോട്ടയം തിരുനക്കര പുത്തംപള്ളി ഇമാം അൽ ഹാഫിസ് താഹ മൗലവി അൽ ഹസനി തുടങ്ങിയവർ പങ്കെടുക്കും.
Advertisements