കൊടുത്ത പാപം എറിഞ്ഞു വീട്ടി! മൂന്നോവറിലെ റണ്ണിന് മൂന്നു പന്തിൽ പരിഹാരം തീർത്ത് റബാൻഡ; ദക്ഷിണാഫ്രിക്കയ്ക്ക് ഉജ്വല വിജയം; എന്നിട്ടും സെമി ഉറപ്പിക്കാനായില്ല

യുഎഇ: പത്തൊൻപതാം ഓവർ എറിയാൻ എത്തും വരെ റബാൻഡയ്ക്ക് ദക്ഷിണാഫ്രിക്കൻ ആരാധകരുടെ മനസിൽ വില്ലൻ പരിവേഷമായിരുന്നു. ഒരു വേള, എത്രയും മോശമായി പന്തെറിഞ്ഞ ആളെ എന്തിന് പന്തേൽപ്പിച്ചു എന്നു പോലും ദക്ഷിണാഫ്രിക്കൻ ആരാധകർ മനസിൽ ചോദിച്ചിരുന്നു. പക്ഷെ, ആ മൂന്നോവറിനുള്ള പരിഹാരം റബാൻഡ എന്ന പേസറുടെ കയ്യിലുണ്ടായിരുന്നു. മൂന്നു പന്തിൽ ആ പരിഹാരം റബാൻഡ കണ്ടു. വിജയത്തിലേയ്ക്ക് കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ തകർക്കാൻ റബാൻഡയുടെ മൂന്നു പന്തുകൾക്ക് സാധിച്ചു. ഇംഗ്ലണ്ടിന് വിജയിക്കാൻ 14 റൺ വേണ്ടപ്പോൾ, അവസാന ഓവറിലെ ഹാട്രിക്കിലൂടെ ഇംഗ്ലീഷ് മുന്നേറ്റത്തിന്റെ മുനയൊടിച്ചു റബാൻഡ.

Advertisements

അവസാന ഓവറിൽ ഇംഗ്ലണ്ടിന് വിജയിക്കാൻ വേണ്ടിയിരുന്നത് 14 റണ്ണായിരുന്നു. അത് വരെ എറിഞ്ഞ മൂന്ന് ഓവറിൽ നിന്നും 45 റൺ വഴങ്ങിയ റബാൻഡ മറുവശത്ത്. പക്ഷേ, പ്രതിഭകൾക്ക് ആളിക്കത്താനും കത്തിപുകയാനും ഒരു ഒറ്റ പൊരി മതിയെന്നു തെളിയിക്കുന്നതായിരുന്നു റബാൻഡയുടെ അവസാന ഓവർ. ആദ്യ പന്തിൽ മോർഗൻ, രണ്ടാം പന്തിൽ വോക്‌സ്, മൂന്നാം പന്തിൽ ജോർഗാൻ.. ഇംഗ്ലണ്ടിന്റെ പോരാട്ടം തീർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക രണ്ടു വിക്കറ്റ് മാത്രം നഷ്ടമാക്കി 189 റണ്ണാണ് അടിച്ചു കൂട്ടിയത്. 60 പന്തിൽ ആറു സിക്‌സും അഞ്ചു ഫോറുമായ 94 റണ്ണടിച്ച വാൻഡസാറും, നാലു ഫോറും രണ്ടു സിക്‌സും പറപ്പിച്ച് 25 പന്തിൽ 52 റണ്ണടിച്ച മാക്രവും ചേർന്നാണ് സൗത്ത് ആഫ്രിക്കയെ മുന്നിലെത്തിച്ചത്. മറുപടി ബാറ്റിംങിൽ ബട്‌ലറും (26), റോയിയും (20), മോയിൻ അലിയും (37), മലാനും (33), ലിവിംങ് സ്റ്റണ്ണും (28), മോർഗനും (17) ആഞ്ഞടിച്ചെങ്കിലും അവസാന ഓവറിൽ ഇടിമിന്നലായി റബാൻഡ നിന്നത് ഇംഗ്ലീഷ് പ്രതീക്ഷകൾ അസ്തമിപ്പിച്ചു. മത്സരത്തിനിടെ കാലിന് പരിക്കേറ്റ്, പുറത്തേയ്ക്കു മുടന്തി നീങ്ങിയ ജേസൺ റോയി ഇംഗ്ലണ്ടിന് കണ്ണീർ കാഴ്ചയായി.

എന്നാൽ, വിജയിച്ചിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് സെമിലേയ്ക്കു കടക്കാനായില്ല. ആദ്യ മത്സരത്തിൽ വിൻഡീസിനെ തവിടു പൊടിയാക്കിയ ആസ്ട്രിലേയയുടെ മികച്ച റൺ റേറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനൽ പ്രവേശനത്തിന് തടസമായി.

Hot Topics

Related Articles