നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് റാഡിഷ്. വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് റാഡിഷ്. കൂടാതെ വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി6, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേണ്‍, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ റാഡിഷിന്‍റെ ഇലകളും ആരോഗ്യത്തിന് നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ റാഡിഷ് ഇലകള്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റാഡിഷ് ഇലയിലെ വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, അയേണ്‍ എന്നിവയെല്ലാം ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം റാഡിഷ് ഇലകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതു വഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
റാഡിഷിന്‍റെയും ഇവയുടെ ഇലകളുടെയും ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും റാഡിഷ് ഇലകള്‍ കഴിക്കാം.
റാഡിഷ് ഇലകള്‍ അയേണിന്‍റെ മികച്ച സ്രോതസ്സാണ്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞുമായ റാഡിഷ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും റാഡിഷും ഇവയുടെ ഇലകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.