ദില്ലി: മോദി പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ രാഹുൽ നേരിട്ട് ഹാജരാകണ്ടെന്ന് ജാർഖണ്ഡ് ഹൈക്കോടതി. നേരിട്ട് ഹാജരാകണമെന്ന റാഞ്ചി കോടതി ഉത്തരവിനെതിരെയുള്ള അപ്പിലീലാണ് തീരുമാനം. സിറ്റിംഗ് എം പി എന്ന നിലയിലുള്ള തിരക്ക് കണക്കിലെടുത്താണ് കോടതി നിർദ്ദേശം
അപകീർത്തി കേസിൽ രണ്ട് വർഷത്തേക്ക് രാഹുലിനെ ശിക്ഷിച്ച ഗുജറാത്ത് മജിസ്ട്രേറ്റ് കോടതി വിധി സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. അയോഗ്യത നീങ്ങിയതോടെ രാഹുൽ വയനാട് എംപി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. കൂടാതെ രാഹുല്‍ഗാന്ധിയെ പാർലമെന്‍റിലെ പ്രതിരോധ പാര്‍ലമെൻററി സ്റ്റാന്‍റിങ് കമ്മിറ്റിയില്‍ വീണ്ടും ഉൾപ്പെടുത്തി. നേരത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ പ്രതിരോധ വകുപ്പിന്‍റെ സ്റ്റാന്‍റിങ് കമ്മിറ്റിയില്‍ നിന്നും രാഹുല്‍ ഒഴിവാക്കപ്പെട്ടിരുന്നു.