രാഹുൽ ഗാന്ധിയുടെ അയോഗ്യത: മരങ്ങാട്ട് പള്ളിയിൽ കോൺഗ്രസ് പ്രതിരോധ സദസ് നടത്തി 

മരങ്ങാട്ടുപിള്ളി: രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യത നീക്കത്തിൽ പ്രതിഷേധിച്ചും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിരോധ സദസ്സും നടത്തി. ഡിസിസി വൈസ് പ്രസിഡന്റ്‌ അഡ്വ ബിജു പുന്നതാനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. അഡ്വ ജോർജ് പയസ്, കെ വി മാത്യു, സാബു തെങ്ങുമ്പള്ളി, അഗസ്റ്റിൻ കൈമ്ലേട്ട്, ജോസ് ജോസഫ് പി,  ആൻസമ്മ സാബു, ബെന്നി കുറുങ്കണ്ണി, സണ്ണി മുളയോലിൽ, ജോസ് പാറക്കൽ, മണിക്കുട്ടൻ കൊട്ടുപ്പിള്ളി, ഉല്ലാസ് വി. കെ, സണ്ണി മുള്ളംകുഴി, സ്സണ്ണി വടക്കേടം, രാജേഷ് സെബാസ്റ്റ്യൻ, കൃഷ്ണൻകുട്ടി തുടങ്ങിയവർ  പ്രസംഗിച്ചു.

Hot Topics

Related Articles