ന്യൂഡൽഹി: നരേന്ദ്ര മോദി നേരിട്ട് വിളിച്ചിട്ടും എൻസിപി ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് താൻ പറഞ്ഞതായി ശരത് പവാർ പറഞ്ഞിരുന്നു. എന്നാൽ ഈ പരാമർശത്തിൽ പിന്നിലുള്ള വളരെ മുന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം. യുപിഎയും എൻഡിഎയും അല്ലാതെ പുതിയൊരു മുന്നണി രൂപീകരിക്കാനുള്ള പവാറിന്റെ ശ്രമങ്ങളാണ് തെളിഞ്ഞ് വരുന്നത്.
മമത ബാനർജി അദ്ദേഹത്തെ നേരിട്ട് വന്ന് കണ്ടപ്പോൾ ഇക്കാര്യങ്ങളിലെ നിലപാടുകൾ പവാർ അറിയിച്ചതാണ്. എന്നാൽ പതിനാലോളം പാർട്ടികളെ സഖ്യത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ പവാർ ഉടൻ ആരംഭിക്കും. കോൺഗ്രസ് ഈ സഖ്യത്തിലെ നിർണായക ശക്തിയാവും. എത്രത്തോളം ശക്തിയുണ്ടാവുമെന്ന് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്രമാണ് അറിയാൻ സാധിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയൊരു സഖ്യം, അതും കോൺഗ്രസുള്ള മുന്നാം മുന്നണിയായിട്ടാണ് ഇതിനെ കാണുന്നത്. യുപിഎ തന്നെ മാറ്റിനിർത്താനാണ് പ്ലാൻ. പകരം ഇത്തരമൊരു സഖ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി മാറ്റും. അതിന്റെ അധ്യക്ഷനാവുകയാണ് പവാർ ലക്ഷ്യമിടുന്നത്. അതിന് യുപി തിരഞ്ഞെടുപ്പ് ആദ്യം ജയിക്കണം. ഇതിനുള്ള എല്ലാ കരുക്കളും റെഡ്ഡിയാണ്. അഖിലേഷ് യാദവിനൊപ്പം പതിവില്ലാത്ത തരത്തിൽ എല്ലാ പ്രതിപക്ഷ നേതാക്കളും ഇത്തവണയുണ്ട്. കോൺഗ്രസിന് മാത്രമാണ് പിന്തുണയ്ക്കാൻ പറ്റാതെയുള്ളത്. മമത നേരിട്ട് പ്രചാരണത്തിനായി യുപിയിലെത്തും. ശരത് പവാറും ഉദ്ധവ് താക്കറെയും പ്രചാരണത്തിനായി വരാനുള്ള സാധ്യതയും ശക്തമാണ്.
കോൺഗ്രസിന് ഈ സഖ്യത്തിനൊപ്പം നിൽക്കണമെങ്കിൽ 2022 നിർണായകമാണ്. രാഹുൽ ഗാന്ധിയുടെ പ്രതിപക്ഷ സഖ്യത്തിന്റെ മുഖമാവില്ലെന്ന് ഉറപ്പാണ്. പകരം ഇവർക്ക് പിന്നിലായി നിൽക്കേണ്ടി വരും. പ്രിയങ്ക ഗാന്ധിക്ക് മുന്നിലേക്ക് വരാനുള്ള സാധ്യതയുണ്ട്. യുപി തിരഞ്ഞെടുപ്പിന് ശേഷം പ്രിയങ്ക നിർണായക ചുമതല കോൺഗ്രസിൽ ഏറ്റെടുക്കാനിരിക്കുകയാണ്. ഇതും മറ്റ് നേതാക്കൾ പ്രിയങ്ക സ്വീകാര്യയാവാൻ കാരണമായിരിക്കുകയാണ്. കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രിയങ്കയാണ് സമയം കണ്ടെത്തുന്നത്. മമത ബാനർജിക്കും പ്രിയങ്ക കോൺഗ്രസിന്റെ മുഖമായി സഖ്യത്തിൽ വരുന്നതിനോട് എതിർപ്പില്ല. രാഹുൽ ഗാന്ധി വരുന്നത് പ്രചാരണത്തെ നെഗറ്റീവായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
2024ൽ രണ്ട് ലക്ഷ്യങ്ങൾ പവാറിന് മുന്നിലുണ്ട്. അതാണ് ഈ സഖ്യത്തിന്റെ തലപ്പത്ത് എത്തണമെന്ന് പവാർ ആഗ്രഹിക്കാൻ കാണം. ഇതേ വർഷം തന്നെയാണ് മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിനെയും ശിവസേനയെയും ഒന്നിപ്പിച്ച് സഖ്യമുണ്ടാക്കാൻ വീണ്ടും പവാർ തന്നെ മുന്നിട്ടിറങ്ങേണ്ടി വരും. അതിന് മുമ്ബ് ബിഎംസി തിരഞ്ഞെടുപ്പിലും ഈ സഖ്യത്തെ ഒന്നിപ്പിക്കാൻ പവാർ ശ്രമിക്കും. അതേ വർഷം തന്നെയാണ് ലോക്സഭാ തിരഞ്ഞെടുപ്പുള്ളത്. അത് കഴിഞ്ഞിട്ടാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ട് തവണയും കോൺഗ്രസും എൻസിപിയും കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല. ഇത്തവണ മഹാവികാസ് അഗാഡി ചേർന്ന് 30 സീറ്റിൽ അധികം നേടിയാൽ ്അത് പ്രതിപക്ഷ ഐക്യത്തിന് കരുത്തേകും.
പവാർ കുശാഗ്ര ബുദ്ധിയോടെയാണ് കാര്യങ്ങൾ നീങ്ങുന്നത്. മോദിയെ ഒരിക്കൽ പരാജയപ്പെടുത്താൻ സാധിച്ചാൽ അതോടെ ബിജെപിയിൽ തന്നെ അദ്ദേഹത്തിന്റെ ടീമിന്റെ നയങ്ങൾ ചോദ്യം ചെയ്യപ്പെടും. പല സീനിയർ നേതാക്കളും മോദിയെ വീഴ്ത്താനായി രംഗത്തിറങ്ങും. അത് പവാറിന് അറിയാം. അതിനായി കഠിനാധ്വാനം ചെയ്താൽ ദീർഘകാലം പ്രതിപക്ഷത്തിന് ഭാവിയുണ്ടാവും. പവാർ ഇവരെ ഒന്നിപ്പിച്ചത് കൊണ്ട് തീർച്ചയായും സോണിയാ ഗാന്ധിയെ യുപിഎയുടെ തലപ്പത്ത് എത്തിച്ചത് പോലെ പവാറിനെ ഈ മുന്നണിയുടെ അധ്യക്ഷനാക്കുമെന്ന് ഉറപ്പാണ്. അതാണ് പവാർ ലക്ഷ്യമിടുന്നത്. എന്നാൽ മൂന്നാം മുന്നണിയെന്ന പേരിലല്ല ഇത് വരിക. പകരം പ്രതിപക്ഷ ഐക്യം എന്ന് തന്നെയാവും.