രാഹുല്‍ പറഞ്ഞത് അമ്മയെ ; വിവാദ പരാമ‍ർശത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസുകൊടുക്കുമെന്ന് പത്മജ വേണുഗോപാല്‍

തിരുവനന്തപുരം : വിവാദ പരാമ‍ർശത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസുകൊടുക്കുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍.തന്റെ അമ്മയെയാണ് രാഹുല്‍ പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവർ വന്നതോടെ ചില സംസ്കാരം തുടങ്ങി. രാഹുല്‍ ടിവിയിലിരുന്ന് നേതാവായ ആളാണ്. എങ്ങനെയാണ് രാഹുല്‍ ജയിലില്‍ കിടന്നതെന്നും അതിന് പിന്നിലെ കഥകള്‍ എന്താണെന്നും തനിക്കറിയാമെന്നും തന്നെക്കൊണ്ട് തോണ്ടി തോണ്ടി ഓരോന്ന് പറയിപ്പിക്കരുതെന്നും പത്മജ പറഞ്ഞു. 

Advertisements

എത്രയോപേർ പാർട്ടി വിട്ട് പോയിട്ടും ഇത്രയേറെ കോണ്‍ഗ്രെസ്സുകാർക്ക് കൊണ്ടിട്ടില്ല എന്ന് തോന്നുന്നു. തന്റെ പിതാവിനെയും കോണ്‍ഗ്രസുകാർ ചീത്ത പറഞ്ഞിട്ടുണ്ട്. ഇതിന് മുൻപ് ഒരാളും പാർട്ടി വിട്ട് പോയപ്പോള്‍ ഇങ്ങനെ ചെയ്തിട്ടില്ല. ഏത് പാർട്ടിക്കും ശക്തനായ നേതാവ് വേണം, എന്നാല്‍ കോണ്‍ഗ്രസിന് അതില്ല. തനിക്ക് സ്വന്തം മണ്ഡലത്തില്‍ പ്രവർത്തിക്കാൻ പോലും കഴിയാത്ത സാഹചര്യം കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടാക്കി. തന്റെ തോല്‍വിക്ക് കാരണക്കാരനായ നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. കെപിസിസിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. തന്നെ തൃശ്ശൂരില്‍ നിന്ന് ഓടിക്കണം എന്ന് ചിലർ തീരുമാനിച്ചു. അളമുട്ടിയാല്‍ ചേരയും കടിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ മുരളീധരനെതിരെയും പത്മജ രംഗത്തെത്തി. ചേട്ടൻ ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്. പല പാർട്ടികള്‍ മാറി മാറി വന്നയാളാണ് ചേട്ടൻ. ചേട്ടന്റെ സ്വഭാവം തനിക്ക് പ്രശ്നമല്ല. ‌കോണ്‍ഗ്രസ്‌ നേതാക്കള്‍ കുറച്ചു കഴിഞ്ഞാല്‍ ഇങ്ങോട്ട് വന്നോളും. തനിക് സ്വാതന്ത്ര്യം ഉള്ള സ്ഥലമാണ് ബിജെപിയെന്നും പത്മജ പറഞ്ഞു. പത്മജ വർക്ക് ഫ്രം നേതാണെന്ന പരാമർശത്തിലും അവർ പ്രതികരിച്ചു. തന്റെ അനിയൻ ആണ് മുരളീധരൻ എങ്കില്‍ രണ്ട് അടി കൊടുത്തേനെയെന്നായിരുന്നു പ്രതികരണം. തനിക്ക് ഒന്നൊരകൊല്ലമായി ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം അറിയുന്ന ആളാണ് മുരളീധരൻ. എന്നിട്ടാണ് വർക്ക്‌ ഫ്രം ഹോം പ്രയോഗം നടത്തിയത്. ഫേസ്ബുക്കിലെ ഇഡി പരാമർശത്തോടും പത്മജ പ്രതികരിച്ചു. ആരോ തന്റെ ഫേസ്ബുക്കില്‍ കയറിയതാണെന്നും കേസ് കൊടുത്തിട്ടുണ്ടെന്നും പത്മജ വ്യക്തമാക്കി.

Hot Topics

Related Articles