തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അടുത്ത മൂന്ന് ദിവസം ഇടവിട്ട മിതമായ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. എന്നാൽ ഒരു ജില്ലയിലും ഇതുവരെ പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട തീവ്രന്യൂന മർദ്ദം വൈകുന്നേരത്തോടെ അതിതീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു ബംഗ്ലാദേശ് തീരത്ത് പ്രവേശിക്കും. തുടർന്ന് പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാലവർഷം പകുതി പിന്നിട്ടപ്പോൾ കേരളത്തിൽ ലഭിച്ച മഴ വളരെ കുറവാണ്. മഴയിൽ 35% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂൺ 1 മുതൽ ജൂലൈ 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1301.7 മില്ലിമീറ്ററായിരിക്കെ, ഇതുവരെ ലഭിച്ചത് 852 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.