ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് ലളിതമാക്കി ഇന്ത്യൻ റയില്‍വെ. റിസർവ് ചെയ്യാത്ത ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിനുള്ള ദൂര നിയന്ത്രണം റയില്‍വെ എടുത്തുകളഞ്ഞു.റിസർവ് ചെയ്യാത്ത ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും ഇനിമുതല്‍ ഏത് സ്റ്റേഷനില്‍ നിന്നും യാത്രക്കാർക്ക് മൊബൈല്‍ ആപ്പ് വഴി എടുക്കാനാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
മുമ്പ് , യാത്രക്കാരുടെ സ്ഥലത്തിന് സമീപമുള്ള ഒരു സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 50 കിലോമീറ്റർ എന്ന ദൂര പരിധിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍, ഈ നിയന്ത്രണം ഒഴിവാക്കി. ഇത്തരം പരിമിതികളില്ലാതെ യാത്രക്കാർക്ക് ഇനി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ ലളിതമാക്കാനും യാത്രക്കാർക്ക് എളുപ്പത്തില്‍ സേവനം ഉപയോഗപ്പെടുത്താനും വേണ്ടിയാണ് ഈ മാറ്റമെന്ന് സീനിയർ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജർ സൗരഭ് കതാരിയ പറഞ്ഞു.യുടിഎസ് മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നതിലൂടെ, യാത്രക്കാർക്ക് ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും ഓണ്‍ലൈനില്‍ സൗകര്യപ്രദമായി ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉപയോക്തൃ-സൗഹൃദ ഇൻ്റർഫേസിന് പേരുകേട്ട യുടിഎസ് മൊബൈല്‍ ആപ്പ്, റെയില്‍ ഉപയോക്താക്കള്‍ക്കിടയില്‍ പ്രത്യേകിച്ച് ലോക്കല്‍ ട്രെയിനുകളില്‍ പതിവായി യാത്ര ചെയ്യുന്നവർ അല്ലെങ്കില്‍ റിസർവ് ചെയ്യാത്ത ടിക്കറ്റുകള്‍ ആവശ്യമുള്ളവർക്കിടയില്‍ വലിയ രീതിയില്‍ ഉപയോഗിക്കുന്നുണ്ട്.ഇപ്പോള്‍ ദൂര നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ട് ഇന്ത്യൻ റെയില്‍വേ ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുകയും യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുകയും ചെയ്തിരിക്കുകയാണ്. ടിക്കറ്റ് ബുക്കിങ്ങിനായി യുടിഎസ് മൊബൈല്‍ ആപ്പ് ഉപയോഗിക്കാൻ കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും ആത്യന്തികമായി നീണ്ട ക്യൂവില്‍ നില്‍ക്കാനുള്ള ബുദ്ധിമുട്ട് കുറയ്ക്കാനും ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.