തിരുവനന്തപുരം : തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളില്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് ലഭ്യമാകില്ല.
തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലാണ് സംവിധാനം നിര്‍ത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരത്തേക്കുള്ള തീവണ്ടികളില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് സംവിധാനം തുടരും.
കോവിഡ് ലോക്ക്ഡൗണിനുശേഷം പാലക്കാട് ഡിവിഷനില്‍ നിന്നുള്ള തീവണ്ടികളില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടില്ല..
എന്നാല്‍ തിരുവനന്തപുരത്ത് നിന്നുള്ള പകല്‍ തീവണ്ടികളില്‍ ഡി-റിസര്‍വ്ഡ് സംവരണ കോച്ചുകളില്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാന്‍ സാധിക്കും.
ഡി-റിസര്‍വ്ഡ് സംവരണ കോച്ചുകളുള്ള ട്രെയിനുകൾ
തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), ആലപ്പുഴ-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (22640), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348), ചെന്നൈ-മംഗളൂരു-ചെന്നൈ മെയില്‍ (12601/12602), തിരുവനന്തപുരം-മംഗളൂരു-തിരു. മലബാര്‍ (16629/16630), മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637), ചെന്നൈ-കൊല്ലം അനന്തപുരി (16723/16724), കണ്ണൂര്‍-യശ്വന്ത്പുര്‍ (16528), ചെന്നൈ-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് (22639), മംഗളൂരു-ചെന്നൈ എഗ്മോര്‍ (16160/16159), തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229), കന്യാകുമാരി-പുണെ (16382), തിരുവനന്തപുരം-ചെന്നൈ (12624), കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് (16525).