സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാലിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റമില്ല. വടക്കൻ ജില്ലകളില്‍ ഓറഞ്ച് അലർട്ട് തുടരുകയാണ്. മലപ്പുറം മുതല്‍ കാസർകോട് വരെയുള്ള 5 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ഇന്നും നാളെയും കൂടി വടക്കൻ ജില്ലകളില്‍ അതിശക്തമായ മഴ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

Advertisements

ചിമ്മിനി ഡാമില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വെള്ളം തുറന്നുവിട്ടുകൊണ്ടുള്ള അപകടസാധ്യത ഒഴിവാക്കുന്നതിനായി ഡാമില്‍ നിന്നും കെഎസ്‌ഇബി പവർ ജനറേഷന് വേണ്ടി 6.36m3/s എന്ന തോതില്‍ ജലം ഇന്ന് 12 മണി മുതല്‍ കുറുമാലി പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് അറിയിപ്പുണ്ട്. അതുകൊണ്ട് കുറുമാലി പുഴയിലെ ജലനിരപ്പ് 10 മുതല്‍ 12 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ട്. ആയതിനാല്‍ കുറുമാലി, കരുവന്നൂർപ്പുഴയുടെ തീരത്ത് താമസിക്കുന്ന ജനങ്ങളെല്ലാം ജാഗ്രത പാലിക്കേണ്ടതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.