പുതിയ ചക്രവാതച്ചുഴി രൂപപ്പെടുന്നു: കേരളത്തിൽ ശക്തമായ മഴ തുടരും; അടുത്ത 5 ദിവസം മഴ തുടരും

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ മധ്യ പ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതാണ് മഴ തുടരാൻ കാരണം. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. അടുത്ത അഞ്ചു ദിവസം കേരളത്തിൽ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisements

ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടു കൂടിയ ശക്തമായ മഴയും ഉണ്ടായേക്കാം. തീരദേശ – മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത തുടരാനാണ് നിർദ്ദേശം. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. മത്സ്യത്തൊഴിലാളികൾ ജാഗ്രത നിർദ്ദേശം പാലിക്കണം. മഴയുടെ ശക്തി ഇന്നു മുതൽ കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.