തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തപ്രാപിക്കുമെന്നാണ് കണക്കുകൂട്ടൽ.
കൂടാതെ കേരളത്തിൽ ഇടിക്കും മിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂൺ 9 മുതൽ 11 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേസമയം, ബിപോർജോയ് മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ അതി തീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിക്കുന്നത്. അടുത്ത 36 മണിക്കൂറിൽ ബിപോർജോയ് ചുഴലിക്കാറ്റ് കൂടുതൽ വേഗത്തിൽ മുന്നോട്ട് പോകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വടക്ക് – കിഴക്ക് ദിശയിലേക്കാവും തുടർന്നുള്ള മൂന്ന് ദിവസത്തിൽ ചുഴലിക്കാറ്റ് സഞ്ചരിക്കുക. ഗതി മാറിയാൽ ബിപോർജോയ് ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.