അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ ഇനി മണിക്കൂറുകൾ; കേരളത്തിലും മഴ സാധ്യത

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി പുതുച്ചേരി തീരത്ത് കരയില്‍ പ്രവേശിക്കും. കുറച്ചു മണിക്കൂറുകള്‍ മാത്രമാണ് ചുഴലിക്കാറ്റിന്റെ വേഗത കൈവരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ ചുഴലിക്കാറ്റായ ശേഷം അതി തീവ്രന്യൂന മർദ്ദമായി ശക്തി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

Advertisements

ശനിയാഴ്ച രാവിലെ പുതുച്ചേരി തീരത്ത് കര തൊടുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. മണിക്കൂറില്‍ പരമാവധി 70 കി.മീ വരെ വേഗതയിലായിരിക്കും കരയിലെത്തുക. കരയില്‍ പ്രവേശിച്ച ശേഷം ശക്തി കുറഞ്ഞ് തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ മുകളിലൂടെ സഞ്ചരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുകൊണ്ടുതന്നെ ശനി, ഞായർ ദിവസങ്ങളില്‍ കേരളത്തില്‍ പൊതുവെ മഴ കൂടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. സൗദി അറേബ്യ നിർദേശിച്ച ഫെംഗല്‍ (FENGAL) എന്ന പേരിലാണ് ഈ ചുഴലിക്കാറ്റ് അറിയപ്പെടുക.

Hot Topics

Related Articles