ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദം ഫിൻജാല്‍ ചുഴലിക്കാറ്റായി മാറി. നാളെ ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ കരതൊടുമെന്നാണ് വിവരം. തമിഴ്നാട്ടിലും പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ ചെന്നൈ അടക്കം വടക്കൻ ജില്ലകളില്‍ റെഡ് അലർട്ടാണ്. 90 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചെന്നൈ അടക്കമുള്ള വടക്കൻ തമിഴ്നാട്, പുതുച്ചേരി , തിരുപ്പതി അടക്കം തെക്കൻ ആന്ധ്ര എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വൈകീട്ട് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും പിന്നീട് വീണ്ടും കരുത്താർജ്ജിക്കുകയായിരുന്നു. ഡെല്‍റ്റ ജില്ലകളില്‍ 13,000 ഹെക്ടർ നെല്‍കൃഷി നശിച്ചതായി സംസ്ഥാന കൃഷി മന്ത്രി പനീർ സെല്‍വം അറിയിച്ചു.