അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ടയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാദ്ധ്യത

പത്തനംതിട്ട: സംസ്ഥാനത്തിന്റെ പല ഭാഗത്തും ശക്തമായ മഴ പെയ്തു തുടങ്ങി. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളുടെ മലയോര മേഖലകളില്‍ മഴ ശക്തമായി. ഉച്ചയോടെയാണ് മഴ കനത്തു തുടങ്ങിയത്. ശക്തമായ മഴയില്‍ തിരുവമ്പാടി ടൗണില്‍ വെള്ളംകയറിയിട്ടുണ്ട്.

Advertisements

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Hot Topics

Related Articles