തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വേനൽ മഴ ലഭിച്ചു.
ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപക മഴ ലഭിച്ചു. ഇടുക്കി ജില്ലയിൽ കോവിൽക്കടവ് (20.5മിമീ),
മൂന്നാർ (8.5), പീരുമേട്(7.0), ഉടുമ്പന്നൂർ(10.0), പെരിഞ്ഞംകുട്ടി(5.5), വട്ടവട(12.0), പത്തനംതിട്ട ജില്ല: ളാഹ ( 6.5), റാന്നി (5.5), സീതത്തോട്(8.5), വെങ്കുറുഞ്ഞി (12.0).
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വേനൽ മഴയെ തുടർന്നു സംസ്ഥാനത്തെ താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ മൂന്നു കേന്ദ്രങ്ങൾ :കണ്ണൂർ വിമാനത്താവളം (38.5), മലമ്പുഴ ഡാം (38.1), കണ്ണൂർ ചെമ്പേരി (38.1.
കോട്ടയം ജില്ലയിൽ ചൂട് ഗണ്യമായി കുറഞ്ഞു. കൂടിയ താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യസിലധികം കുറവുണ്ടായി.
കോട്ടയം ജില്ലയിലെ എ ഡ്ബ്ലൂ എസ് കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില.
കോട്ടയം ടൗൺ : 35.5
വടവാതൂർ : 36.6
പൂഞ്ഞാർ : 35.6
വൈക്കം: 36.9
ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകൾ ഒഴികെ മറ്റെല്ലായിടത്തും വേനൽമഴ സാധ്യത പ്രവചിക്കുന്നു.