ഇടുക്കി : ശക്തമായ മഴയിൽ സംസ്ഥാനത്ത് വീണ്ടും ഉരുൾ പൊട്ടൽ. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ കൊക്കയാർ വില്ലേജിലെ താഴത്തങ്ങാടി ഭാഗത്ത് വൈകിട്ട് ഉണ്ടായ ശക്തമായ മഴയിൽ ചെറിയ തോതിൽ ഉരുൾപൊട്ടൽ ഉണ്ടായി.ഉരുൾ പൊട്ടലിൽ മൂന്ന് കുടുംബങ്ങൾ ഒറ്റ പെട്ടു. ഇതിനെ തുടർന് ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തി വേണ്ട നടപടികൾ സ്വീകരിച്ചു.
Advertisements
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കൊക്കയാർ വില്ലേജ് ഓഫിസർ അറിയിച്ചു. എന്നാൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉരുൾപൊട്ടിയതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുണ്ടക്കയത്ത് മണിമലയാറ്റിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി.കൂട്ടിക്കലിൽ നിലവിൽ മഴ ശമിച്ചിട്ടുണ്ട്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞു അതുകൊണ്ട് തന്നെ അപകട സാധ്യത കുറഞ്ഞിട്ടുണ്ട്.