കോന്നിയില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴ; പമ്പ, കക്കി ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു; ജില്ലയില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. കോന്നിയില്‍ കഴിഞ്ഞ ദിവസം റോക്കോര്‍ഡ് മഴ ലഭിച്ചു. 104 മി.മീ മഴയാണ് പ്രദേശത്ത് ലഭിച്ചത്. പമ്പ കക്കി ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

Advertisements

ചൊവ്വാഴ്ച വരെ മഴ തീവ്രമായി തുടര്‍ന്നേക്കും.അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലൊ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. 115 മില്ലി മീറ്റര്‍ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ഒക്ടോബര്‍ 9: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി.ഒക്ടോബര്‍ 10: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.ഒക്ടോബര്‍ 11: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം.ഒക്ടോബര്‍ 12: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.