കോട്ടയം : രാജ്യത്തിനെതിരായ സാമ്പത്തിക യുദ്ധത്തിൽ പങ്കാളികളാണെന്ന് സംശയിക്കുന്ന ഈരാറ്റുപേട്ട ചങ്ങനാശ്ശേരി സ്വദേശികൾ അടക്കം അഞ്ചുപേരെ കോഫെ പോസ ചുമത്തി അറസ്റ്റ് ചെയ്തു ഇ ഡി ജയിലിൽ അടച്ചു. പ്രതിവർഷം ആയിരം കോടിയിലധികം രൂപയുടെ ഇടപാടുകൾ നടത്തുന്നതായി കണ്ടെത്തിയവരെയാണ് ഈ ഡി പിടികൂടി ജയിലിൽ അടച്ചത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളും ഏറ്റുമാനൂരിൽ സ്ഥാപനം നടത്തുന്നവരുമായ മുഹമ്മദ് ഷിജു , മുഹമ്മദ് ഷിബു , മുഹമ്മദ് ഷാജി , ഏറ്റുമാനൂർ ഫോറസ്റ്റ് സ്ഥാപനം നടത്തുന്ന സുരേഷ് എന്നിവരെയാണ് ഈ ഡി റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ജൂലായിൽ രാജ്യവ്യാപകമായി ഈഡി റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയുടെ ഭാഗമായി ഏറ്റുമാനൂരിലും ചങ്ങനാശേരിയിലും ഇഡി ഈ വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇവർ ഹവാലാ ഇടപാടുകൾ അടക്കം ആയിരം കോടിയിലധികം രൂപയുടെ ഇടപാടുകളാണ് പ്രതിവർഷം നടത്തിയിരുന്നതെന്നാണ് ഈ ഡി കണ്ടെത്തിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് ഇ ഡി റൈഡ് നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിശോധനയിൽ വ്യാപകമായ അനധികൃത ഇടപാടുകൾ കണ്ടെത്തിയതായാണ് വിവരം. ഇവരെ കൂടാതെ സ്ഥാപനം നടത്തുന്ന ഒരു വ്യക്തിയെയും ഈ ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്ടയം സ്വദേശികൾ അടക്കം നടത്തിയിരുന്ന വൻ തട്ടിപ്പുകളെ പറ്റിയും വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരെ അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചത്. 15 വർഷത്തിനുശേഷമാണ് ഈ ഡി കോഫെ പോസ പ്രകാരം കേസെടുത്തു പ്രതികളെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുന്നത്. രാജ്യത്തിന് ഭീഷണി ആകുന്ന രീതിയിൽ അനധികൃതമായ സാമ്പത്തിക ഇടപാടുകൾ ചെയ്യുന്നവരെയാണ് കോഫെ പോസ പ്രകാരം അറസ്റ്റ് ചെയ്യുന്നതും കരുതൽ തടങ്ങളിൽ സൂക്ഷിക്കുന്നതും.