അശ്ലീലചിത്ര നിര്‍മാണം ജയിലിലാക്കി; ജയിൽ അനുഭവങ്ങൾ സിനിമയും; ബിഗ് സ്ക്രീനിൽ അടപലം തകർന്ന് രാജ്കുന്ദ്രയുടെ “യുടി 69” ; റിലീസിന് ദിനം ചിത്രം ആകെ നേടിയത് 10 ലക്ഷം 

അശ്ലീലചിത്ര നിര്‍മാണത്തിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രാജ് കുന്ദ്ര. ഇക്കാലയളവിലെ അനുഭവങ്ങൾ കൂട്ടിയിണക്കി രാജ് കുന്ദ്ര നായകനായി എത്തിയ ചിത്രമാണ് യുടി 69. എന്നാൽ യുടി 69ന് റിലീസിന് നേടാനായ കളക്ഷൻ വെറും 10 ലക്ഷം രൂപ എന്നാണ് പുതിയ റിപ്പോർട്ട്. 

Advertisements

യുടി 69 ഏകദേശം 20 കോടി ബജറ്റിലാണ് ഒരുങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ചിത്രം വൻ പരാജയത്തിലേക്ക് പോകുമെന്ന് ഉറപ്പായി. ജയില്‍ ശിക്ഷ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷം പൊതുവിടങ്ങളിലെ ചടങ്ങിന് മാസ്‍കുകള്‍ ധരിച്ച് എത്തിയിരുന്ന രാജ് കുന്ദ്ര സിനിമ പ്രഖ്യാപിച്ചതിനു ശേഷമാണ് മുഖം പുറത്തു കാണിച്ചത്. സാമൂഹ്യ മാധ്യമത്തില്‍  അടുത്തിടെ പങ്കുവെച്ച രാജ് കുന്ദ്രയുടെ പോസ്റ്റ് അടുത്തിടെ ചര്‍ച്ചയായിരുന്നു. ഞങ്ങള്‍ പിരിഞ്ഞു എന്നായിരുന്നു നിര്‍മാതാവ് രാജ് കുന്ദ്രയുടെ പോസ്റ്റ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ഭാര്യയായ ശില്‍പാ ഷെട്ടിയുമായി പിരിയുന്നുവെന്നതാണ് കുന്ദ്ര പറയുന്നത് എന്ന് പലരും വിചാരിച്ചു. എന്നാല്‍ പിന്നാലെ മാസ്‍ക് ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞും കുറിപ്പെഴുതിയതോടെ നിരവധി പേരാണ് സംഭവത്തില്‍ രാജ്‍ കുന്ദ്രയെ വിമര്‍ശിച്ച് എത്തിയത്. ഞങ്ങള്‍ പിരിഞ്ഞുവെന്ന പോസ്റ്റ് ചര്‍ച്ചയായതിന് ശേഷം കുറേ മാസ്‍കുകളുമായി ഒരു റീല്‍ വീഡിയോ രാജ്‍ കുന്ദ്ര പങ്കുവച്ച് എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കുകയും ചെയ്‍തിരുന്നു. 

വിട മാസ്‍കുകളേ, പിരിയാനുള്ള സമയാണ് ഇത്, എന്നെ സംരക്ഷിച്ചതിന് നന്ദി, ഇനി അടുത്ത ഘട്ടമാണ് എന്നും എഴുതിയ രാജ് കുന്ദ്ര യുടി 69 എന്ന ഹാഷ്‍ടാഗും പങ്കുവെച്ചു. ആരാണ് ഇങ്ങനെ ഒരു ഐഡിയ പറഞ്ഞത് എന്നായിരുന്നു വിമര്‍ശനവുമായി ഒരാള്‍ എഴുതിയത്. മോശം പിആര്‍ ആണെന്നും കുന്ദ്രയ്‍ക്ക് എതിരെ ഒരാള്‍ പോസ്റ്റിട്ടു.

Hot Topics

Related Articles