രാമപുരം : റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് നടക്കുന്നതിനിടെ കള്ള വോട്ട് ആരോപണത്തെ ചൊല്ലി സംഘർഷം. തുടക്കത്തിൽ തന്നെ ഇരുവിഭാഗവും തമ്മിൽ നേരിയ സംഘർഷമുണ്ടായി. കള്ളവോട്ടിനുള്ള ശ്രമമുണ്ടായതാണ് സംഘർഷത്തിന് ഇടയാക്കിയത്. ഇടത് വലത് മുന്നണികൾ വാശിയോടെയാണ് രാമപുരം ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാമപുരം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ വൈകിട്ട് അഞ്ച് വരെയാണ് പോളിംങ്ങ്. ജനാധിപത്യ മുന്നണിയെന്ന പേരിൽ യു ഡി എഫ് മത്സരിക്കുമ്പോൾ സഹകരണ ജനാധിപത്യ മുന്നണിയെന്ന പേരിലാണ് ഇടത് മുന്നണി മൽസര രംഗത്തുള്ളത്.
13 അംഗ ഭരണസമിതിയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്കാണ് പോളിംഗ് ആരംഭിച്ചത്. രാമപുരത്തിന് പുറത്ത് നിന്നുള്ള ഇടത് നേതാക്കൾ തിരഞ്ഞെടുപ്പ് ഹാളിന് സമീപം എത്തിയതാണ് ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ വാക്കേറ്റത്തിനിടയാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. കളളവോട്ടിനുള്ള ശ്രമവും ഇതിനിടയിൽ ഉണ്ടായി. ജനാധിപത്യ മുന്നണി പ്രവർത്തകരുടെ നേത്യത്വത്തിൽ കള്ളവോട്ടിനുള്ള ശ്രമം തടഞ്ഞു. 16 ബൂത്തു കളാണ് ക്രമീകരിച്ചിരിക്കുന്നത്. 18537 ത്തോളം വോട്ടർമാരാണ് ബാങ്കിലുള്ളത്. സുഗമവും സമാധാനപരവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഹൈക്കോടതി പൊലീസ് സംരക്ഷണം അനുവദിച്ചിട്ടുണ്ട്. തിരത്തെടുപ് പ്രക്രിയകൾ ക്യാമറയിൽ ചിത്രികരിക്കുന്നതിനും അനുവാദം നൽകിയിട്ടുണ്ട്. പാലാ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.