മുംബൈ : കടം വാങ്ങിയ പണം തിരികെ നല്‍കാതെ രാംഗോപാല്‍ വര്‍മ വഞ്ചിച്ചെന്ന നിര്‍മാതാവിന്റെ ആരോപണത്തില്‍ സംവിധായകനെതിരെ കേസെടുത്തു. ശേഖര ആര്‍ട്ട് ക്രിയേഷന്‍സിന്റെ കൊപ്പാട ശേഖര്‍ രാജു എന്ന നിര്‍മാതാവാണ് പരാതിക്കാരന്. ദിഷ എന്ന ചിത്രം നിര്‍മിക്കാനായി 56 ലക്ഷം രൂപയാണ് രാം ഗോപാല്‍ വര്‍മ വാങ്ങിയത്.
ഇരുവരുടെയും സുഹൃത്തായ രമണ റെഡ്ഡി വഴിയാണ് രാം ഗോപാല്‍ വര്‍മ ശേഖറിനെ സമീപിച്ചത്. സിനിമയുടെ റിലീസിന് മുമ്ബ് പണം തിരികെ നല്‍കാമെന്ന വാക്കില്‍ 2020 ജനുവരിയില്‍ എട്ടു ലക്ഷം രൂപ നല്കി. ദിവസങ്ങള്‍ക്ക് ശേഷം 20 ലക്ഷം കൂടി നല്കി. ഫെബ്രുവരിയില്‍ 28 ലക്ഷം രൂപ കൂടി ശേഖര്‍ നല്കി. എന്നാല്‍ 2021 ജനുവരിയിലാണ് രാം ഗോപാല്‍ വര്‍മയല്ല ദിഷ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് എന്ന താന്‍ അറിഞ്ഞതെന്ന് ശേഖര്‍ പരാതിയില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐ പി സി 406 (വിശ്വാസ ലംഘനം), 417 (വഞ്ചനയ്ക്കുള്ള ശിക്ഷ), 420 (വഞ്ചന), 506 (ഭീഷണിപ്പെടുത്തലിനുള്ള ശിക്ഷ) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.