മെഡിക്കല്‍ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് ഗൗരീ ശങ്കറിന്

തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ സീറ്റുകളിലേക്ക് പ്രവേശനത്തിനായുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. നീറ്റ് റാങ്കിനെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 42,059 പേര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു. ഇതില്‍ 31,772 പേരും പെണ്‍കുട്ടികളാണ്. ആദ്യ പത്തില്‍ അഞ്ചുപേരും ആദ്യ നൂറില്‍ 54 പേരും ആണ്‍ കുട്ടികളാണ്.ആലപ്പുഴ സ്വദേശി ഗൗരീശങ്കര്‍ എസ് ഒന്നാം റാങ്ക് നേടി. തൃശ്ശൂര്‍ സ്വദേശിനി വൈഷ്ണ ജയവര്‍ദ്ധനന് രണ്ടാം റാങ്കും പാല സ്വദേശി ആര്‍ ആര്‍ കവിനേഷിന് മൂന്നാം റാങ്കുമാണ്. ഫലം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റില്‍. സംവരണത്തിന് അര്‍ഹരായിട്ടുള്ളവരുടെ താത്കാലിക കാറ്റഗറി ലിസ്റ്റ് ഈ മാസം 20 നും അന്തിമ ലിസ്റ്റ് 24 നും പ്രസിദ്ധീകരിക്കും.

Advertisements

Hot Topics

Related Articles