റാന്നി: ദക്ഷിണ മേഖലയിലെ കേരള , കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ നവോദയ വിദ്യാലയങ്ങളിൽ നിന്നുള്ള 150 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന റീജിയണൽ ജൂഡോ മീറ്റ് സെപ്റ്റംബർ 23, 24 തീയതികളിൽ വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ നടക്കും. 23 ന് രാവിലെ ഒൻപതിന് സ്കൂൾ ഓഡിറ്റോറിയത്തിൽ ആന്റോ ആന്റണി എംപി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ഇന്ത്യൻ ജൂഡോ ഫെഡറേഷൻ നാഷണൽ വൈസ് പ്രസിഡന്റ് ശ്രീകുമാർ, കേരള സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ ഓഫീസർ രാജേഷ്, അധ്യാപകർ, വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
Advertisements