ഇടുക്കി: സ്വകാര്യ ബസിനുള്ളിൽ ആറാം ക്ലാസുകാരിയെ ആക്രമിക്കുകയും, കടന്നു പിടിക്കുകയും ചെയ്ത വയോധികനെതിരെ കേസെടുത്ത് പൊലീസ്. പെൺകുട്ടിയോട് അതിക്രമം കാട്ടിയതിനു പിടികൂടിയ നാട്ടുകാർക്ക് നേരെ തട്ടിക്കയറിയ ഇയാളെ കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിനു കൈമാറിയത്. സാരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
സത്രം സ്വദേശി ബാബുവിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ബസിൽ വെച്ച് നാട്ടുകാർ മർദ്ദിച്ചതിനാൽ പ്രതി ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വണ്ടിപ്പെരിയാറിൽ നിന്നും സത്രത്തിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ സ്‌കൂൾ കുട്ടികൾ അടക്കം നിരവധി ആളുകളാണ് ഉണ്ടായിരുന്നത്. ഈ സമയം ബസിലുണ്ടായിരുന്ന ബാബു ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ ബാഗ് വാങ്ങി കയ്യിൽ വെക്കുകയും ഇറങ്ങുന്ന സമയത്ത് കൊടുക്കാമെന്നും പറഞ്ഞു. തുടർന്ന് വാഹനം നിർത്തി ബാഗ് കൊടുക്കുന്നതിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയായിരുന്നു.
കുട്ടി ബസിലുണ്ടായിരുന്ന അമ്മയെ വിവരം അറിയിക്കുകയും തുടർന്ന് അമ്മയാണ് ബസിലെ യാത്രക്കാരെ വിവരം അറിയിച്ചത്. പിന്നീട് യാത്രക്കാർ ഇയാളെ മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കും.