സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ സ്ത്രീപക്ഷ കേരളം: പനച്ചിക്കാട്ട് കുടുംബശ്രീ റാലി നടത്തി

കുഴിമറ്റം:സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ സ്ത്രീപക്ഷ കേരളം ക്യാമ്പയിന്റെ ഭാഗമായി നൂറോളം കുടുംബശ്രീ അംഗങ്ങൾ മെഴുകുതിരി തെളിച്ച് സായാഹ്ന റാലി നടത്തി. പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഹൈസ്കൂൾ വാർഡിലെ കുടുംബശ്രീ
എ ഡി എസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisements

സദനം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി പരുത്തുംപാറക്കവലയിൽ സമാപിച്ചപ്പോൾ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ റോയിമാത്യു ഉദ്ഘാടനം ചെയ്തു. സി ഡി എസ് അംഗം സൗദാമിനി ,എ ഡി എസ് പ്രസിഡന്റ് പി എം ഗീതാകുമാരി , സെക്രട്ടറി ഷൈനി ബിനു , എ ഡി എസ് ഭാരവാഹികളായ സുപ്രഭാപ്രസാദ്, അനിതാ രാജൻ ,ഉഷാ പ്രസാദ് , ഓമനാ കുഞ്ഞുമോൻ, പ്രിൻസി പി മാത്യു , മിനി കുര്യാക്കോസ് , പ്രിയാ മോൾ തോമസ്, ജോമോൾ മനോജ് എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles