നഗ്‌നവീഡിയോ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി 17 കാരിയെ പീഡിപ്പിച്ചു : ആറ്റിങ്ങലിൽ പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

Advertisements

പത്തനംതിട്ട: അയിരൂരില്‍ 17കാരിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശി ഗോകുല്‍ (20) ആണ് അറസ്റ്റിലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സോഷ്യല്‍മീഡിയ വഴി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ യുവാവ് വീടിന്റെ ലൊക്കേഷന്‍ ചോദിച്ചറിഞ്ഞ ശേഷം വീട്ടില്‍ എത്തി. പിന്നീട് പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോയും ഫോട്ടോയും യുവാവിന്റെ പക്കല്‍ ഉണ്ടെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവിക്കുക ആയിരുന്നു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി.

യുവാവിന്റെ മൊബൈലില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തതാണോ അതോ വ്യജ വീഡിയോ ആണോ എന്നുള്ളത് തുടര്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. പോക്‌സോ, ഐ ടി ആക്ടുകള്‍ പ്രകാരം അയിരൂര്‍ പൊലീസ് കേസെടുത്തു. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.