അയൽവാസിയായ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

വൈപ്പിൻ : പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് പുതുവൈപ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി മുരുക്കുംപാടം ജനക്കല്‍ വീട്ടില്‍ ജ്യോതിഷ് (25) ആണ് ഞാറക്കല്‍ പോലീസിന്റെ പിടിയിലായത്. അയല്‍വാസിയായ പ്ലസ്ടുവിന് പഠിക്കുന്ന കുട്ടിയെ പ്രലോഭനങ്ങളിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Advertisements

Hot Topics

Related Articles