ന്യൂഡല്‍ഹി: ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്കി സുപ്രിംകോടതി. 27 ആഴ്ച പ്രായമായ ഗര്‍ഭം ഒഴിവാക്കാന്‍ ഡിവിഷന് ബെഞ്ച് അനുമതി നല്‍കിയത്. ഇന്നോ നാളെ രാവിലെ ഒൻപത് മണിക്കുള്ളിലോ ഗർഭഛിദ്രത്തിനുള്ള നടപടികൾ സ്വീകരിക്കണം. കുഞ്ഞിനെ ജീവനോടെ പുറത്ത് എടുക്കേണ്ടി വന്നാൽ എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കി കുഞ്ഞിനെ ദത്തു നൽകുന്നതു വരെയുള്ള നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഗുജറാത്ത് സർക്കാർ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.
സംഭവത്തില്‍ ഗുജറാത്ത് ഹൈക്കോടതിയെ സുപ്രീംകോടതി വീണ്ടും രൂക്ഷമായി വിമര്‍ശിച്ചു. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനം വൈകിയെന്ന് കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ ആദ്യവിമര്ശനം. ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ അതിജീവിതയുടെ ഹര്‍ജിയെ ഹൈക്കോടതി ലാഘവ ബുദ്ധിയോടെ സമീപിച്ചുവെന്നായിരുന്നു സുപ്രിംകോടതിയുടെ വിമര്‍ശനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹൈക്കോടതി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി. ഓരോ ദിവസവും പ്രധാനപ്പെട്ടതാണ്. ഹര്‍ജി പരിഗണിക്കാന്‍ 13 ദിവസം വൈകിയത് എന്തുകൊണ്ടെന്നുമായിരുന്നു ഡിവിഷന് ബെഞ്ചിന്റെ ചോദ്യം.