തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിൽ മുഴുകി മൂന്നുദിവസം കൊണ്ട് മലയാളി കുടിച്ചത് 230. 47 കോടി രൂപയുടെ മദ്യമെന്ന് പ്രാഥമിക കണക്ക് . കഴിഞ്ഞ വര്‍ഷം 210. 35 കോടി രൂപയുടെ മദ്യമാണ് ക്രിസ്മസ് ദിവസങ്ങളില്‍ വിറ്റത്.
ഇക്കുറി ബെവ്കോ ഔട്ട്ലെറ്റ് വഴി മാത്രം വിറ്റത് 154.77 കോടിയുടെ മദ്യമാണ്. ക്രിസ്മസ് തലേന്ന് മാത്രം 70.73 കോടിയുടെ വില്പന ബെവ്കോ വഴി നടന്നു. കഴിഞ്ഞ വര്‍ഷം അത് 69.55 കോടിയായിരുന്നു. ഡിസംബര്‍ 22, 23 തീയതികളില്‍ 84 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 75 കോടിയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രിസ്മസ് തലേന്ന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ചാലക്കുടിയിലാണ്; 63.85 ലക്ഷം രൂപ. ചങ്ങനാശ്ശേരിയാണ് രണ്ടാം സ്ഥാനത്ത്; 62.87 ലക്ഷം രൂപ. 62.31 ലക്ഷവുമായി ഇരിങ്ങാലക്കുട മൂന്നാമതെത്തി. സാധാരണ ഏറ്റവും കൂടുതല്‍ വില്പന നടക്കുന്ന തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ വില്പന ശാല നാലാം സ്ഥാനത്താണ്; 60.08 ലക്ഷം. അഞ്ചാം സ്ഥാനം നോര്‍ത്ത് പറവൂരിനും. 51.99 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.