മലയാളത്തിന്റെ അഭിമാനമായി ഇന്ത്യയുടെ ഓസ്കറിനുള്ള ഒഫിഷ്യല്‍ എൻട്രിയായ ചിത്രമാണ് 2018. ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണി രജനികാന്തുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. എങ്ങനെയാണ് 2018 എന്ന ആ ചിത്രം ചിത്രീകരിച്ചത് എന്നാണ് ജൂഡ് ആന്തണി ജോസഫിനോട് രജനികാന്ത് അന്വേഷിച്ചത്. ജൂഡ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
“ജൂഡ് ആന്തണി എന്തൊരു സിനിമയാണ് ഇത്, എങ്ങനെയാണ് ഇത് ചിത്രീകരിച്ചത്, മനോഹരമായ വര്‍ക്ക് എന്നും രജനികാന്ത് പറഞ്ഞു. രജനികാന്തിന്റെ അനുഗ്രഹം ഓസ്കറിനായി തേടിയെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ് വ്യക്തമാക്കി. പോയി ഓസ്കര് കൊണ്ടുവാ, അതിന് തന്റെ അനുഗ്രഹവും പ്രാര്‍ഥനയും നിങ്ങള്‍ക്ക് ഉണ്ടാവുമെന്നും” രജനികാന്ത് പറഞ്ഞതായി ജൂഡ് ആന്തണി ജോസഫ് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി ജെ ജ്ഞാനവേലിന്റെ സംവിധാനത്തിലുള്ള ചിത്രമായ തലൈവര്‍ 170ന്റെ ചിത്രീകരണത്തിനായി രജനികാന്ത് ഇപ്പോള്‍ കേരളത്തിലാണ് ഉള്ളത്. തലൈവര്‍ 17ന് രജനികാന്ത് 10 ദിവസമാണ് കേരളത്തില്‍ ഉണ്ടാകുക. മഞ്ജു വാര്യരും ഫഹദും രജനികാന്ത് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ട്. അമിതാഭ് ബച്ചനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.