ഞങ്ങൾ റിലേഷൻഷിപ്പി’ല്‍ ആയിരുന്ന സമയത്തും മറ്റുള്ളവരുമായി ഡേറ്റിന് പോകാൻ അനുവദിച്ചിരുന്നു : മനസ് തുറന്ന് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും

മുംബൈ : സംവിധായകൻ കരണ്‍ ജോഹര്‍ അവതാരകനായിയെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ മനസ് തുറന്ന് ബോളിവുഡ് താരദമ്ബതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും.പ്രണയകാലവും മാലദ്വീപിലെ പ്രൊപ്പോസലും വിവാഹവുമെല്ലാം ഇരുവരുടേയും സംസാരത്തില്‍ കടന്നുവന്നു. റിലേഷൻഷിപ്പി’ല്‍ ആയിരുന്ന സമയത്തും മറ്റുള്ളവരുമായി ഡേറ്റിന് പോകാൻ തടസ്സങ്ങളില്ലായിരുന്നെന്നും ദീപിക അഭിമുഖത്തില്‍ പറയുന്നു.’രണ്‍വീര്‍ പ്രൊപ്പോസ് ചെയ്യുന്നതുവരെ ഞങ്ങള്‍ തമ്മില്‍ കമ്മിറ്റ്മെന്റൊന്നും ഉണ്ടായിരുന്നില്ല. മറ്റുള്ളവരുമായി ഡേറ്റ് ചെയ്യാനും ആ സമയത്ത് ഞങ്ങള്‍ പരസ്പരം അനുവദിച്ചിരുന്നു. പക്ഷേ, അവസാനം ഞങ്ങള്‍ ഞങ്ങളിലേക്ക് തന്നെ മടങ്ങിയെത്തും. മറ്റു പലരേയും ഞാൻ മീറ്റ് ചെയ്തു, പക്ഷേ അവരിലൊന്നും എനിക്ക് താല്‍പര്യമോ ആവേശമോ തോന്നിയില്ല. എന്റെ മനസില്‍ ഞാൻ രണ്‍വീറുമായി കമ്മിറ്റഡായി എന്നായിരുന്നു. അതുകൊണ്ട് പലരേയും കാണും, പക്ഷേ, ഞാൻ വീണ്ടും അവനിലേക്ക് തന്നെ പോകുന്ന പോലെ തോന്നും.’ അഭിമുഖത്തില്‍ ദീപിക പറയുന്നു.

ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങി ആറു മാസത്തിനുള്ളില്‍ തന്നെ രണ്ട് മൂന്ന് പ്രണയാഭ്യര്‍ഥനകള്‍ ദീപികയെ തേടിയെത്തിയെന്നും ഒരുപാട് ആളുകള്‍ക്ക് അവളോട് പ്രണയമുണ്ടായിരുന്നെന്നും രണ്‍വീര്‍ വ്യക്തമാക്കി. ആ കാമുകൻമാര്‍ ആരെല്ലാമെന്ന് ദീപിക രണ്‍വീറിനോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഇപ്പോഴല്ലേ നീ ഡേറ്റിങ്ങിനെ കുറിച്ച്‌ പറഞ്ഞതെന്നും അവരെയെല്ലാം ഇത്ര വേഗത്തില്‍ മറന്നുപോയോയെന്നും രണ്‍വീര്‍ ദീപികയോട് തിരിച്ചു ചോദിക്കുന്നുണ്ട്. തനിക്ക് അവരെ ഓര്‍മയില്ലെന്ന് ദീപിക ആവര്‍ത്തിക്കുമ്ബോള്‍ തനിക്ക് എല്ലാവരേയും കൃത്യമായ ഓര്‍മയുണ്ടെന്ന് രണ്‍വീര്‍ പറയുന്നതും വീഡിയോയിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2013-ല്‍ പുറത്തിറങ്ങിയ ഗോലിയോൻ കി രാസലീല രാംലീല എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ചാണ് ഇരുവരുടേയും പ്രണയം തുടങ്ങിയത്. ദീപികയെ കണ്ടപ്പോള്‍തന്നെ ഒരു ‘സ്പാര്‍ക്ക്’ ഉണ്ടായെന്നും തൊട്ടടുത്ത ദിവസം തന്നെ ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയെന്നും രണ്‍വീര്‍ പറയുന്നു. ആ സമയത്ത് ദീപിക സിംഗിള്‍ ആയിരുന്നു. പരാജയപ്പെട്ട പ്രണയത്തിന്റെ നിരാശയും സങ്കടവും കൂടെയുള്ളതിനാല്‍ മറ്റൊരു പ്രണയബന്ധം തുടങ്ങാൻ ദീപിക ഒരുക്കമായിരുന്നില്ല. എന്നാല്‍ രണ്‍വീറിനെ കണ്ടതോടെ ആ തീരുമാനം ദീപിക മാറ്റി. ഇരുവരും അവധിക്കാലത്ത് ഒരുമിച്ച്‌ യാത്ര പോകാനും പുതുവത്സരം ഒരുമിച്ച്‌ ആഘോഷിക്കാനും തുടങ്ങി. 

2015-ല്‍ മാലദ്വീപില്‍വെച്ച്‌ ദീപികയെ രണ്‍വീര്‍ പ്രൊപ്പോസ് ചെയ്തു. കടലിന് നടുവില്‍വെച്ചായിരുന്നു ആ പ്രൊപ്പോസല്‍. അത് ഒട്ടും പ്രതീക്ഷിക്കാതിരുന്ന ദീപിക യെസ് പറയുകയും ചെയ്തു. പിന്നീട് ഇരുവരുടേയും വിവാഹനിശ്ചയം നടത്തി. 2018-ല്‍ ഇരുവരും ഇറ്റലിയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ വിവാഹിതരാകുകയും ചെയ്തു.

Hot Topics

Related Articles