മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കെ.എം ചാണ്ടിയുടെ കൊച്ചുമകൻ സഞ്ജയ് സഖറിയാസിനും ഭാര്യ സൂര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു

കോട്ടയം: ക്രിസ്ത്യൻ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയിൽ പാലാ സ്വദേശി സഞ്ജയ് സഖറിയാസ്,ഭാര്യ സൂര്യ എസ് നായർ എന്നിവർക്കെതിരെ പോലീസിൽ പരാതി, കോട്ടയം ആനിക്കാട് സ്വദേശി ആന്റണി ജോർജാണ് പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസെടുത്തു. ക്രിസ്ത്യൻ കത്തോലിക്കാ മതവികാരത്തെ വ്രണപ്പെടുത്തണമെന്നും ക്രിസ്ത്യൻ മതവിശ്വാസ
ചിഹ്നങ്ങളെയും രൂപങ്ങളെയും അപമാനിക്കണമെന്നും അവഹേളിക്കണമെന്നുമുള്ള മനപ്പൂർവ്വമായ
ഉദ്ദേശത്തോടെ ” പാലാക്കാരൻ ചേട്ടൻ ” എന്ന ഫേസ്ബുക്ക് പേജു വഴി അശ്ലീലവും മ്ലേച്ഛകരവുമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതായാണ് പരാതി.

Advertisements

പ്രതികളുടെ പ്രവർത്തികൾമൂലം സഭക്കും മറ്റു കത്തോലിക്കാ
വിശ്വാസികൾക്കും വലിയ മനോവേദനയും മതവിശ്വാസത്തിന് മുറിവും സമൂഹ മധ്യത്തിൽ
അപമാനവും ഉണ്ടായിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. അൽമായ പ്രതിനിധി യായി ആനിക്കാട് സ്വദേശി ആൻറണി ജോർജാണ് പരാതി നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഭയ്ക്കെതിരെ സഞ്ജയ് സഖറിയാസും ഭാര്യയും കൂടി ചേർന്ന് പ്രചരിപ്പിച്ച പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളും പോസ്റ്റുകളുടെ കണ്ടന്റും സഹിതമാണ് പരാതി കൊടുത്തിരിക്കുന്നത്. അതോടൊപ്പം അശ്ളീലവും മ്ലേച്ഛവുമായി കത്തോലിക്കാ മതവിശ്വാസത്തെ ഇകഴ്ത്തി
കാണിക്കുകയും ചെയ്യു ന്ന നിരവധി പോസ്റ്റുകളും
കമന്റുകളും ” പാലാക്കാരൻ ചേട്ടൻ”, “പാൽക്കാരൻ പാലാ” തുടങ്ങിയ ഫേസ്ബുക്
പേജുകൾ വഴി പ്രചരിപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.

പാലാ രൂപതയേയും ബിഷപ്പിനെയും വിശ്വാസികളേയും രൂപതയുടെ സ്ഥാപനമായ മെഡിസിറ്റിയേയും വളരെ മ്ലേച്ചകരമായി ചിത്രീകരിച്ച തെളിവുകൾ പരാതിക്കാരൻ സമർപ്പിച്ചിട്ടുണ്ട്. കത്തോലിക്കാ സഭാസ്ഥാപനങ്ങളെയും അധികാരികളെയും മ്ളേച്ഛകരമായി ചിത്രീ കരിച്ചതിൽ
മതവികാരം വ്രണപ്പെട്ടിട്ടു ള്ളതാണെന്ന് പരാതിയിൽ പറയുന്നു.

സഞ്ജയ് സഖറിയാസിന്റെയും ഭാര്യയുടെയും വിവാഹം ഹൈന്ദവ മതാചാരപ്രകാരം നടത്തിയിട്ടുള്ളതും അതിനു ശേഷം
കത്തോലിക്കാ പള്ളിയിൽ വെച്ചുനടത്തുവാൻ ശ്ര മിച്ചെങ്കിലും പലവിധ കാരണങ്ങൾകൊണ്ട്
കത്തോലിക്കാ പള്ളിയിൽ നിന്നും അനുമതി കൊടുക്കാതെ വരികയുമാണുണ്ടായതെന്നും ഇതിനെത്തു ടർന്ന്
കത്തോലിക്കാ സഭയോടും മതവിശ്വാസത്തോടും തികഞ്ഞവിരോധവും വൈരാഗ്യവും
വച്ചുപുലർത്തിയതിന്റെ ഭാഗമായാണ് പാലാക്കാരൻ ചേട്ടൻ ” “പാൽക്കാരൻ
പാലാ ” തുടങ്ങിയ ഫേസ്ബുക്പേജു കളിലൂടേയും വാട്സ്ആപ്ഗ്രൂ പ്പുകളിലൂടെയും കത്തോലിക്കാ
സഭയെയും ക്രിസ്തീയ വിശ്വാസത്തെയും മുറിപ്പെടുത്തുകയും അതെല്ലാം പാലാക്കാരുടെ വികാരമാണ് എന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.

മറ്റൊരു സൈബർ കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ട് റിമാൻഡിൽ ആയിരുന്ന സഞ്ജയ് സഖറിയാസ് കോടതിയുടെ കർശനമായ നിബന്ധനയുടെ അടിസ്ഥാനത്തിൽ മൂന്നുമാസത്തേക്ക് ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്, അതിലും ഗുരുതരമായ കേസിൽ വീണ്ടും കുടുങ്ങിയിരിക്കുന്നത്.

Hot Topics

Related Articles