കോഴികളെ കൊന്ന് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടി തൂക്കി; തന്നെയും ഇതുപോലെ തീര്‍ത്ത് കെട്ടിത്തൂക്കും എന്ന ഭീഷണിയുണ്ട്; രമ്യാ ഹരിദാസ്

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ നിയോജകമണ്ഡലം മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ് കുമാറിന്റെ നായകളെ വിഷം കൊടുത്തു കൊല്ലുകയും കോഴികളെ മോഷ്ടിച്ച് കൊന്ന് കെട്ടിത്തൂക്കുകയും ചെയ്തതിനെതിരെ പ്രതിഷേധവുമായി രമ്യാ ഹരിദാസ്.

Advertisements

ഫേസ് ബുക്ക് കുറിപ്പ് വായിക്കാം,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആലത്തൂര്‍ വടക്കഞ്ചേരി പാളയം ഭാഗത്ത് ഈ മാസം 17 ന് രാത്രി എന്റെ വാഹനത്തിന്റെ ഡ്രൈവര്‍ അവധിയിലാകുമ്പോള്‍ വാഹനമോടിക്കാറുള്ള യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ നിയോജകമണ്ഡലം മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ് കുമാറിന്റെ നായകളെ വിഷം കൊടുത്തു കൊല്ലുകയും കോഴികളെ മോഷ്ടിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ വടക്കഞ്ചേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുവരെ പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. 17 ന് രാത്രി മോഷ്ടിച്ചു കൊണ്ടു പോയ രണ്ട് കോഴികളെ ഇന്നലെ രാത്രി കൊന്ന് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടി തൂക്കിയിരിക്കുന്നു. കൂടെ തന്നെയും ഇതുപോലെ തീര്‍ത്ത് കെട്ടിത്തൂക്കും എന്ന ഭീഷണിയുമുണ്ട്.

മുന്‍ ദിവസങ്ങളില്‍ നടന്ന മോഷണവും നായകളെ വിഷംകൊടുത്തു കൊന്നതും യാദൃശ്ചികം ആയിരുന്നില്ല മറിച്ച് കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു എന്ന് വ്യക്തമാക്കുന്ന സംഭവമാണ് ഇന്നലെ രാത്രി നടന്നിരിക്കുന്നത്. ജനങ്ങള്‍ സമാധാനത്തോടെയും സൗഹൃദത്തോടെയും ജീവിക്കുന്ന വടക്കഞ്ചേരി പ്രദേശത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നിരിക്കുന്നത്. രാത്രിയുടെ മറവില്‍ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കൃത്യസമയത്ത് നടപടി സ്വീകരിക്കാത്തതാണ് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നത്. ഇതിനുപിന്നിലെ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ അധികാരികള്‍ തയ്യാറാകണം.

Hot Topics

Related Articles