രഞ്ജി ട്രോഫി ക്രിക്കറ്റ് ; കേരളത്തിനെതിരെ ഗോവ പൊരുതുന്നു ; സ്കോർ കേരളം : 265, ഗോവ : 200 – 5

തിരുവനന്തപുരം : രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ഗോവ പൊരുതുന്നു. തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 265 റണ്‍സിനെതിരെ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഗോവ അഞ്ചിന് 200 റണ്‍സെന്ന നിലയിലാണ്.ആതിഥേയരുടെ സ്കോര്‍ മറികടക്കാന്‍ ഗോവക്ക് അഞ്ച് വിക്കറ്റ് ശേഷിക്കെ 66 റണ്‍സ് കൂടി മതി.

Advertisements

76 റണ്‍സുമായി ഇഷാന്‍ ഗഡേക്കറും 37 റണ്‍സുമായി ദര്‍ഷന്‍ മിശാലുമാണ് ക്രീസില്‍. അമോഗ് ദേശായി (29), സുയാഷ് എസ്. പ്രഭുദേശായ് (മൂന്ന്), സ്നേഹള്‍ കൗതന്‍കര്‍ (ഏഴ്), എസ്.ഡി ലാഡ് (35) കെ.ഡി ഏക്നാഥ് (ആറ്) എന്നിവരാണ് പുറത്തായത്. കേരളത്തിനായി സിജോമോന്‍ ജോസഫ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജലജ് സക്സേന, വൈശാഖ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ച് വിക്കറ്റിന് 247 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച കേരളത്തിന്റെ അവസാന അഞ്ച് വിക്കറ്റുകള്‍ 18 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ നിലം പൊത്തിയിരുന്നു. ഇതോടെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 265 റണ്‍സിലൊതുങ്ങി. ഇടവേളക്കുശേഷം ടീമില്‍ മടങ്ങിയെത്തിയ രോഹന്‍ പ്രേം പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് കേരളത്തിന് തുണയായത്.

ഒന്നാം ദിവസം 112 റണ്‍സുമായി പുറത്താകാതെ നിന്ന താരം രണ്ടാം ദിവസം റണ്‍സ് ചേര്‍ക്കും മുമ്ബെ മടങ്ങി. മറ്റുള്ളവരും പിന്നാലെ കൂടാരം കയറിയതോടെ കേരളം മേല്‍ക്കൈ നഷ്ടപ്പെടുത്തി. ഗോവക്കായി ലക്ഷയ് ഗാര്‍ഗ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ കൂടിയായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ രണ്ടുവിക്കറ്റെടുത്ത് സാന്നിധ്യമറിയിച്ചു.

Hot Topics

Related Articles