രഞ്ജി ട്രോഫിയില്‍ കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും; വൈസ് ക്യാപ്റ്റന്‍ വിഷ്ണു വിനോദ്, ശ്രീശാന്ത് മടങ്ങിയെത്തുന്നു; സാധ്യതാപ്പട്ടിക അറിയാം

കൊച്ചി: രഞ്ജി ട്രോഫി 2021-22 സീസണിലേക്കുള്ള സാധ്യതാ ടീം പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി നയിക്കുന്ന ടീമില്‍ വിഷ്ണു വിനോദാണു വൈസ് ക്യാപ്റ്റന്‍. മുന്‍ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത് ടീമില്‍ മടങ്ങിയെത്തി. പരുക്കില്‍നിന്നു പൂര്‍ണമായി സുഖപ്പെടാത്ത റോബിന്‍ ഉത്തപ്പയെ നിലവില്‍ സാധ്യതാപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടീമിന്റെ ക്യാമ്പ് ഈ മാസം 30ന് വയനാട്ടില്‍ തുടങ്ങും. ജനുവരി 13 മുതല്‍ ബെംഗളൂരുവിലാണു രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കു തുടക്കമാകുക. വിദര്‍ഭ, ബംഗാള്‍, രാജസ്ഥാന്‍, ത്രിപുര, ഹരിയാന ടീമുകള്‍ക്കെതിരായണ് ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തിന്റെ മത്സരങ്ങള്‍.

Advertisements

സാധ്യതാ ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍), ആനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, പി. രാഹുല്‍, സല്‍മാന്‍ നിസാര്‍, സഞ്ജു സാംസണ്‍, ജലജ് സക്‌സേന, സിജോമോന്‍ ജോസഫ്, കെ.സി. അക്ഷയ്, എസ്. മിഥുന്‍, എന്‍.പി. ബേസില്‍, എം.ഡി. നിഥീഷ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എഫ്. ഫനൂസ്, എസ്. ശ്രീശാന്ത്, അക്ഷയ് ചന്ദ്രന്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ആനന്ദ് ജോസഫ്, വിനൂപ് മനോഹരന്‍, എം. അരുണ്‍, വൈശാഖ് ചന്ദ്രന്‍.

Hot Topics

Related Articles