കൊച്ചി: ചലച്ചിത്ര അക്കാദമിയില്‍ വ്യക്തികള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അക്കാദമിയില്‍ രഞ്ജിത്തിനെതിരെ പടയൊരുക്കമൊന്നുമില്ലെന്നും അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം വന്നാല്‍ വിട്ടിവീഴ്ചയില്ലാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
രഞ്ജിത്തിന്റെ പരാമര്‍ശങ്ങളുടെ പേരിലുണ്ടായ വിവാദങ്ങള്‍ അക്കാദമിയെ ബാധിക്കില്ല. ഉത്തരവാദിത്തപെട്ടവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ സര്‍ക്കാര്‍ സ്വാഭാവികമായും ഇടപെടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചലച്ചിത്ര അക്കാദമിയില്‍ വ്യക്തികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പുറത്ത് പരിഗരിക്കണമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. രഞ്ജിത്ത് അഭിമുഖത്തില്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അത് അദ്ദേഹം തന്നെ വിശദീകരിക്കണമെന്നും സജി ചെറിയാന്‍ പറയുന്നു.
അതേസമയം രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ ഇന്നലെ സമാന്തരയോഗം ചേര്‍ന്നിരുന്നു. ഒന്‍പത് അംഗങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കി. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയാമെന്ന് രഞ്ജിത്ത് പ്രതികരിച്ചിരുന്നു.