കൊച്ചി: അന്താരാഷ്ട്ര തലത്തിൽ അഡൾട്ട് മോഡലുകൾ ശ്രദ്ധിക്കപ്പെടുമ്പോഴും കേരളത്തിൽ ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലായാലും സാമൂഹിക പരിസരങ്ങളിലായാലും ഇതിനെ മറികടന്നുകൊണ്ട് പോരടിച്ചു നിൽക്കാൻ മനക്കട്ടിയുള്ളവർക്ക് മാത്രമേ കഴിയൂ. അതിൽ ലിംഗവ്യത്യാസമില്ല. കളിയാക്കലുകളെ തുറിച്ചുനോട്ടങ്ങളെ പോലീസിങ്ങിനെ വാക്കുകൊണ്ടുള്ള ബലാൽക്കാരങ്ങളെയൊക്കെ പ്രതിരോധിച്ചുകൊണ്ട് മാത്രമേ കേരളത്തിൽ അഡൾട്ട് മോഡലിങ് സാധ്യമാകൂ. സദാചാര ഭ്രഷ്ടുകളെ അതിജീവിച്ച് അഡൾട്ട് മോഡലിങ്ങുമായി മുന്നോട്ടുപോകാൻ ധൈര്യം കാണിക്കുന്ന ചുരുക്കം ചില മലയാളികളിൽ ഒരാളാണ് രശ്മി ആർ നായർ. സമയം മലയാളം ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് രശ്മി നായർ വിവരം പറഞ്ഞത്.
കിസ് ഓഫ് ലവ് സമരത്തിൽ എന്റെ സംഘാടനം ഉണ്ടായിരുന്നു എന്നത് വസ്തുതയായി നിലനിൽക്കെ തന്നെ ആ സമരമാണ് എന്റെ ഐഡന്റിറ്റി എന്നു വിശേഷിപ്പിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട് . ഞാൻ 2010 മുതൽ സജീവമായി മോഡലിങ് പ്രൊഫഷനിൽ ഉണ്ട്. പ്ലേബോയ് അടക്കം കുറെ അന്താരാഷ്ട്ര കമ്പനികളുമായി ചേർന്നു പ്രവർത്തിക്കാനും കഴിഞ്ഞിട്ടുണ്ട് . ഒരു സാമൂഹ്യജീവി എന്ന നിലയിൽ എനിക്കു രാഷ്ട്രീയ നിലപാടുകൾ ഉണ്ട്, അഭിപ്രായങ്ങൾ ഉണ്ട്. അതൊക്കെ പരസ്യമായി പറയാൻ മടിയോ സങ്കോചമോ ഇല്ല. എളുപ്പത്തിൽ എനിക്ക് അത് പ്രകടിപ്പിക്കാൻ കഴിയുന്ന ഇടം എന്ന നിലയിൽ ആണ് ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. അതുപോലെ തന്നെ മോഡലിങ് പ്രൊഫഷനുമായി ബന്ധപ്പെട്ടുള്ള പ്രമോഷനുകൾക്കും ഞാൻ സോഷ്യൽ മീഡിയയെ ആണ് കാര്യമായി ആശ്രയിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്നു എന്ന് പറയുന്നതിനേക്കാൾ ഞാൻ സമൂഹ മാധ്യമങ്ങളെ നന്നായി ഉപയോഗപ്പെടുത്തുന്നു എന്നതാവും ശരി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്റെ കേസ് അതിൽ നിന്ന് ഒരു പടി പോലും മുന്നോട്ടു പോയിട്ടില്ല. കേസിൽ വിചാരണ പൂർത്തിയാക്കാതിരിക്കാൻ സാധ്യമായ എല്ലാ വഴികളും പ്രോസിക്യൂഷൻ തേടുന്നുണ്ട്. കേസിനു പിന്നിൽ ഉറപ്പായും ഒരു സംഘം പ്രവർത്തിച്ചിട്ടുണ്ട്. അതിനു പിന്നിൽ ഗൂഢാലോചനയും ഉണ്ടായിട്ടുണ്ട്. സംഘം അന്നത്തെ ഭരണനേതൃത്വവും ഉദ്യോഗസ്ഥരും തന്നെയാണ്. അവർക്കു മറ്റെന്തോ കവർ അപ്പ് ചെയ്യാനുണ്ടായിരുന്നു.
സമൂഹമാധ്യമങ്ങളിൽ സ്ത്രീകളെ ദ്വയാർത്ഥ പ്രയോഗത്തിലൂടെയോ തെറി പറഞ്ഞോ ഒന്നും നേരിടുന്ന ആരെയും ഞാൻ മിനിമം ശ്രദ്ധ കൊടുക്കേണ്ട ഒരു മെറ്റീരിയൽ ആയി പരിഗണിക്കാറില്ല. എനിക്ക് ജീവിതത്തിൽ അത്തരം സുഹൃത്തുക്കളില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ അത്തരം മനുഷ്യരാരും എന്റെ സാമൂഹിക ജീവിത പരിസരത്തു വരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കും. നിലവിൽ ഉള്ള ഒരു സുഹൃത്ത് എന്നോട് എന്നല്ല മറ്റാരോടെങ്കിലും അത്തരത്തിൽ പെരുമാറുന്നു എന്ന് ബോധ്യപ്പെട്ടാൽ സ്വാഭാവികമായും അയാൾ എന്റെ സാമൂഹിക ജീവിത പരിസരത്തു നിന്നും പുറത്താകും. പൊതുസ്ഥലത്തു ഇത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല, അതിനു കാരണം സോഷ്യൽ മീഡിയയിൽ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്നു രഹസ്യമായി ചെയ്യുന്ന ഇത്തരം സൈബർ ആക്രമണം ഒന്നും പൊതു സ്ഥലത്തു വന്നു ചെയ്യാനുള്ള ധൈര്യം പൊതുവിൽ ഇത്തരം ആളുകൾക്ക് ഉണ്ടാകില്ല.
ഒൺലി ഫാൻസ് ഒരു സോഷ്യൽ മീഡിയ ആപ്പ് അല്ല. അതൊരു പ്രീമിയം കണ്ടന്റ് പ്ലാറ്റ്‌ഫോം ആണ്. മലയാളിക്ക് പണം നൽകി സബ്‌സ്‌ക്രൈബ് ചെയ്തു കണ്ടന്റുകൾ കാണുന്ന നെറ്ഫ്‌ലിക്‌സും ആമസോൺ പ്രൈമും ഒന്നും ഒരു കാലത്ത് സുപരിചിതം ആയിരുന്നില്ല. എന്റെ ഫാൻ ബേസിനെ കുറിച്ച് പ്രൊഫഷണൽ ഏജൻസികൾ വഴി നടത്തിയിട്ടുള്ള അനലറ്റിക്സുകളിൽ നിന്ന് ഞാൻ മനസിലാക്കുന്നത് 40 ശതമാനത്തോളം മലയാളികളാണ് എന്നാണ്. ഒരു 30 ശതമാനം ശതമാനം തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ സൗത്ത് ഇന്ത്യക്കാർ ആണ്. ഒരു 20 ശതമാനം ബംഗാളിൽ നിന്നാണ്. പത്തു ശതമാനത്തോളം നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ ഉണ്ട്. അഡൽറ്റ് കണ്ടന്റിനു പ്രത്യേകിച്ച് ഭാഷാ ബാരിയർ ഒന്നും ഇല്ലാത്തതുകൊണ്ട് പാൻ ഇന്ത്യ ആയി പ്രേക്ഷകരെ ഉണ്ടാക്കുക എന്നത് തന്നെയാണ് എന്റെയും പ്രയോറിറ്റി.
ഏതു തരം കണ്ടന്റുകൾ ആണെങ്കിലും പൈറസി എന്ന ക്രൈം ഒരു വെല്ലുവിളിയാണ്. അത് കണ്ടന്റ് ക്രിയേറ്റർക്ക് കാര്യമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. അതുകൊണ്ടു തന്നെ അതിനെ നിയന്ത്രിക്കാൻ പ്രൊഫഷണൽ ആയി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഒക്കെ എന്റെ ഓഫീസും ചെയ്യാറുണ്ട്. പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയാറില്ല എന്നത് ഒരു വസ്തുതയാണ്. നെറ്ഫ്‌ലിക്‌സിൽ വരുന്ന സിനിമയുടെ പൈറേറ്റഡ് കോപ്പി അതേ മണിക്കൂറിൽ ടെലിഗ്രാം വഴി പ്രചരിപ്പിക്കപ്പെടുന്ന നാടാണല്ലോ നമ്മുടേത്.
‘തെക്കനേയും മൂർഖനേയും ഒന്നിച്ചു കണ്ടാൽ ‘ എന്നതു പോലുള്ള തെക്കൻ ജില്ലകളോടുള്ള വംശീയ അധിക്ഷേപങ്ങൾ ഒക്കെ പണ്ടു മുതലേ മലയാളഭാഷയിൽ ഉണ്ട്. കൊല്ലം ജില്ലയിൽ നിന്നുമുഉള്ള നെഗറ്റിവ് വാർത്തകൾക്ക് അത്തരം ഒരു മാർക്കറ്റ് ഉണ്ട് എന്ന് തിരിച്ചറിഞ്ഞ മാധ്യമങ്ങളാണ് ഇപ്പോൾ ആ അധിക്ഷേപം നിലനിർത്തുന്നത്. തുടർച്ചയായി കൊല്ലം ജില്ലയിൽ നിന്നുള്ള അത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുക. മറ്റു ജില്ലകളിലും നടക്കുന്നുണ്ടാവും, പക്ഷെ അത് കൊടുക്കില്ല. ‘സിപിഎം നേതാവിന്റെ ഡ്രൈവറുടെ തെങ്ങിലെ തേങ്ങാ വീണ് അയൽക്കാരന് പരിക്കേറ്റു’ എന്ന വാർത്താ തലക്കെട്ടുകൾ കണ്ടിട്ടില്ലേ. അതുപോലെ ഒരു ടാർഗറ്റഡ് വാർത്താ മാർക്കറ്റിങ് ആണ് കൊല്ലം ജില്ലയുടെ കാര്യത്തിലും സംഭവിക്കുന്നത്. അതായത് ഒരു ക്രൈം റിപ്പോർട്ട് ചെയ്യുമ്പോൾ അത് നടന്ന ജില്ല ആയിരിക്കും തലക്കെട്ടിലെ പ്രധാന വാക്ക്. ജില്ല തിരിച്ചുള്ള ക്രൈം സ്റ്റാറ്റിറ്റിക്സ് ഒക്കെ എടുത്തു നോക്കിയാൽ കൊല്ലം ജില്ലയൊക്കെ ഒരുപാട് പിന്നിലാണ്.
ഒൺലിഫാൻസ് മോഡൽ എന്ന പ്രയോഗം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. തുടർച്ചയായി സിനിമകൾ ആമസോൺ പ്രൈമിൽ റിലീസ് ചെയ്താൽ നിങ്ങൾ മോഹൻലാലിനോട് ഒരു ആമസോൺ പ്രൈം നടനാണ് താങ്കൾ എന്ന് പറയുമോ. എനിക്ക് ഒരു വ്യക്തിയും ഇൻസ്പിറേഷനായോ ഗോഡ് ഫാദറായോ ഇല്ല. പലരിൽ നിന്നും പല ഘടകങ്ങൾ നമ്മളെ സ്വാധീനിച്ചിട്ടുണ്ടാകും. ഉദാഹരണത്തിനു നടൻ പൃഥ്വിരാജ് നല്ലൊരു കരിയർ മാനേജർ ആണെന്ന അഭിപ്രായം എനിക്കുണ്ട്. അദ്ദേഹം ആ ‘പ്രൊഫഷൻ’ കൈകാര്യം ചെയ്യുന്നത് സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. അതിൽ ചിലപ്പോൾ എനിക്ക് ഉപകാരപ്പെടുന്ന പലതും കണ്ടെത്താൻ കഴിയാറുമുണ്ട്. കൂടുതൽ പരാജയപ്പെടുന്നവരെ ആണ് ഞാൻ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നത്. എവിടെയാണ് അവർക്കു പാളിയത് എന്ന് പഠിക്കുന്നത് ഗുണം ചെയ്യുന്ന കാര്യമാണ്.
ഞാൻ പൊതുസ്ഥലത്തു സമൂഹത്തിന്റെ പൊതുസഭ്യതയ്ക്കു യോജിക്കാത്ത രീതിയിൽ ഫോട്ടോഷൂട്ടുകൾ ചെയ്യാറില്ല. എന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം നമ്മൾ പണം നൽകി വാടകയ്ക്കെടുക്കുന്ന പ്രൈവറ്റ് ലൊക്കേഷനുകളിൽ ആണ് നടത്താറ്. അവിടെ പൊതുജനങ്ങൾക്ക് കാര്യമില്ലല്ലോ.
ലൈംഗിക തൃഷ്ണ ശമിപ്പിക്കാനെത്തുന്ന ആൺകൂട്ടങ്ങൾ തന്നെയാണ് അഡൽറ്റ് കണ്ടന്റുകളുടെ എല്ലാ കാലത്തെയും ഭൂരിപക്ഷം പ്രേക്ഷകർ. അത് സിൽക്ക് സ്മിതയുടെ കാലം മുതൽ അങ്ങനെ തന്നെ ആണ്. എന്നെ പരമാവധി മാദകത്വത്തോടെ അവതരിപ്പിക്കുക ചെയ്യുക എന്നതു തന്നെയാണ് അഡൽറ്റ് കണ്ടന്റുകൾ ഷൂട്ട് ചെയ്യുമ്പോൾ ഞാൻ മനസ്സിൽ കൊടുക്കുന്ന പ്രയോറിറ്റി. ഞാൻ ചെയ്യുന്നത് ഒരു ക്രിയേറ്റിവ് പ്രൊഫഷൻ ആണ്. അതിനു പ്രേക്ഷകർ ഉണ്ട്. അവർക്കു എന്താണ് വേണ്ടതെന്ന് മനസിലാക്കി നൽകാൻ കഴിയുമ്പോൾ മാത്രമേ എനിക്ക് സക്‌സസ് ആകാൻ കഴിയുകയുള്ളൂ. എന്റെ ചിത്രങ്ങളിൽ അവർക്കു ആസ്വാദനം ലഭിക്കുന്നില്ല എങ്കിൽ അടുത്ത ചിത്രത്തിനായി അവർ കാത്തിരിക്കില്ലല്ലോ.
ഞാൻ നാട്ടിൽ അടിസ്ഥാന ജനവിഭാഗവുമായും രാഷ്ട്രീയ സംഘടനകളുമായും ഒക്കെ സഹകരിച്ചു അവരിൽ ഒരാളായി ജീവിച്ചു പോകുന്ന ഒരു സാധാരണ സാമൂഹിക ജീവിയാണ്. എന്റെ പ്രൊഫഷനെ കുറിച്ച് കൗതുകത്തോടെ അവർക്കു അറിയാത്ത കാര്യങ്ങൾ ഒക്കെ ചോദിക്കുന്ന നാട്ടുകാരും അയൽക്കാരും ഒക്കെയുണ്ട്. അത് ഏതെങ്കിലും തരത്തിൽ ഒരു പ്രശ്‌നമായി എനിക്കിതുവരെ തോന്നിയിട്ടില്ല.
എന്റെ പേരിൽ ഉണ്ടായ കള്ളക്കേസിൽ കുഞ്ഞായിരുന്ന എന്റെ മകനെ ബോധപൂർവമായി തന്നെ ഉപദ്രവിച്ചിട്ടുണ്ട് . അവനെ അന്നത്തെ ഐ ജി ശ്രീജിത്തിന്റെ നിർദേശപ്രകാരം പോലീസ് വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോയി കോടതി ഉത്തരവ് വാങ്ങി മൂന്നു ദിവസം അനാഥാലയിൽ കൊണ്ടാക്കി. എന്റെയും രാഹുലിന്റെയും രക്ഷിതാക്കൾ അയാളോട് എത്ര അപേക്ഷിച്ചിട്ടും അവർക്കൊപ്പം വിട്ടില്ല. അവർ അയാളുടെ ഓഫീസിൽ കുഞ്ഞിനെ കൂടെ വിടണം എന്ന് പറയാൻ ചെല്ലുമ്പോൾ അവൻ അവിടെയുണ്ട്. അവർ കാണാതെ പിൻവാതിൽ വഴി അവനെ അനാഥാലയത്തിൽ കൊണ്ടാക്കി. നമ്മളൊക്കെ പ്രിവിലേജ് ഇല്ലാത്ത മനുഷ്യർ ആണല്ലോ. ഒരു എപിഎസ് കാരനൊക്കെ വിചാരിച്ചാൽ ചവിട്ടിയരച്ചു കളയാൻ കഴിയുന്ന അത്ര പ്രാധാന്യമേ ഇന്ത്യയിൽ നമ്മുടെയൊക്കെ ജീവിതത്തിനുള്ളൂ. പിന്നെ മൂന്നു ദിവസം കൊണ്ട് കോടതി ഉത്തരവ് വാങ്ങിയാണ് അവർ കുഞ്ഞിനെ വീട്ടിലേക്കു കൊണ്ട് വന്നത്. അവന് അതൊരു വലിയ ട്രോമ ആയിരുന്നു. എന്തിനു വേണ്ടിയാണ് അയാൾ കുഞ്ഞിനോട് അത് ചെയ്തത് എന്ന് എനിക്കിപ്പോഴും അറിയില്ല. അതല്ലാതെ മറ്റൊരു മോശം അനുഭവം പൊതു സമൂഹത്തിൽ നിന്നോ സ്‌കൂളിൽ നിന്നോ ഒന്നും ഇതുവരെ കുഞ്ഞുങ്ങൾക്ക് ഉണ്ടായിട്ടില്ല. ഞാൻ തകർന്നു നിന്നിരുന്ന സമയത്തൊക്കെ മോന്റെ അധ്യാപകർ ഒക്കെ അവനെ കൂടുതൽ കെയർ ചെയ്യുകയാണ് ചെയ്തത്. ഞാൻ എന്താണ്, ഞാൻ ചെയ്യുന്ന ജോലി എന്താണ് എന്നൊക്കെയുള്ള ധാരണ 13 വയസായ എന്റെ മകനുണ്ട്. അത്തരം ആക്രമണങ്ങൾ ഭാവിയിൽ ഉണ്ടായാലും അതിനെ ചെറുക്കാനുള്ള മൂല്യ ബോധവും രാഷ്ട്രീയ ബോധവും അവന് പകർന്നു നൽകുക എന്നത് പ്രയോറിറ്റി ആയി തന്നെ ഞങ്ങൾ ശ്രദ്ധിക്കുന്നുമുണ്ട്.
നിലവിൽ ഇന്ത്യയിൽ ഒടിടി പ്ലാറ്റുഫോമുകൾ റെഗുലേറ്റ് ചെയ്യപ്പെട്ടിട്ടില്ല. ഓൺലൈൻ മാധ്യമങ്ങളുടെ കാര്യവും അത് തന്നെ. ഒരു ലൈസൻസിങ് ബോഡി ഒന്നുമില്ല. അതുണ്ടാകണം എന്നാണ് എന്റെ അഭിപ്രായം. പ്രവർത്തിക്കാൻ കൃത്യമായ റെഗുലേഷനുകൾ ഉണ്ടാകണം. എന്തു ചെയ്യാം, എന്തു ചെയ്യാൻ പാടില്ല എന്ന് എഴുതപ്പെടണം. വയലേഷനുകൾ ഉണ്ടായാൽ ലൈസൻസിനെ അത് ബാധിക്കണം. സംരംഭക എന്ന നിലയിൽ ഞാൻ ഒരു ഐടി കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ഉണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകൾക്കു വേണ്ടിയുള്ള സോഫ്‌റ്റ്വെയർ സപ്പോർട്ട് ആണ് ആ കമ്പനി ചെയ്യുന്നത്. Crearn Solutions Pvt Ltd എന്നാണു സ്ഥാപനത്തിന്റെ പേര്. ഉദാഹരണത്തിനു നിങ്ങളുടെ മാധ്യമ സ്ഥാപനത്തിന് സബ്സ്‌ക്രിപ്ഷൻ നിരക്കുകൾ ഒക്കെയുള്ള, വാർത്തകൾ പബ്ലിഷ് ചെയ്യുന്ന ഒരു ഒടിടി സ്വന്തമായി വേണം എന്ന് തോന്നിയാൽ നിങ്ങൾക്ക് Crearn ലേക്ക് വരാം. ഞങ്ങളുടെ സോഫ്റ്റ്വെയർ പ്രോഡക്റ്റ് നിങ്ങൾക്ക് വേണ്ട രീതിയിൽ കസ്റ്റമൈസ് ചെയ്ത് ലീസ് വ്യവസ്ഥയിൽ ഉപയോഗിക്കാം. നിലവിൽ അത്തരം സർവീസ് നൽകുന്ന മറ്റൊരു കമ്പനിയും ഉള്ളതായി അറിയില്ല.