ദില്ലി: ഹിൻഡൻബെര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അദാനിക്ക് ആശ്വാസം .പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിദഗ്ധ സമിതി അംഗങ്ങള്‍ക്ക് അദാനിയുമായി ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണം. ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് വിദഗ്ധ സമിതി നൽകിയ ശുപാര്‍ശകള്‍ നടപ്പാക്കണം. അന്വേഷണാത്മക പത്ര പ്രവര്‍ത്തനം വഴി വരുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ സെബി പരിഗണിക്കണം. ഇത് തെളിവായി കണക്കാക്കാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി.
ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ട് ഓഹരി വിപണിയെ സ്വാധീനിച്ചോ എന്ന ആരോപണവും പരിശോധിക്കണം. സെബിയുടെ അന്വേഷണത്തിന് മൂന്ന് മാസത്തെ സമയം കൂടി കോടതി അനുവദിച്ചു. ന്യായമായ വിഷയങ്ങള്‍ കൊണ്ടുവരാനാണ് പൊതുതാല്പര്യ ഹര്‍ജിയെന്നും ആധികാരികമല്ലാത്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊതുതാല്പര്യ ഹര്‍ജികള്‍ നൽകരുതെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര്യ അന്വേഷണം അടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാൻ സെബിയോടും ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താല്പര്യങ്ങള് സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാൻ വിദഗ്ധ
സമിതിയെയും നിയോഗിച്ചിരുന്നു. സെബിയുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയിരുന്നു. കേസില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടെ അദാനിക്കെതിരായ ഹിൻഡൻബെര്‍ഗ് റിപ്പോര്‍ട്ടില്‍ സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങള സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീംകോടതി നീരീക്ഷണം നടത്തിയിരുന്നു. കേസില്‍ പ്രത്യേക അന്വേഷണം വേണ്ടെന്ന കോടതി വിധി കേന്ദ്രത്തിനും അദാനി ഗ്രൂപ്പിനും ആശ്വാസമാണ്.