കോട്ടയം: മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ആറാം വാർഷികം ഒക്ടോ രണ്ട് തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡോ :ജേക്കബ്ബ് ജോർജ് അധ്യക്ഷത വഹിക്കും. കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും. പുതുതായി ആരംഭിക്കുന്ന ജല ടൂറിസം പദ്ധതിയുടെ രൂപരേഖ ഡോ: പുന്നൻ കുര്യൻ വേങ്കിടത്ത് അവതരിപ്പിക്കും.
മീനച്ചിലാറും -മീനന്തറയാറും -കൊടൂരാറും ബന്ധപ്പെടുത്തി ആരംഭിച്ചിട്ടുള്ള ജല ടൂറിസം കേന്ദ്രങ്ങളേയും വിവിധആരാധനാലയങ്ങളേയും ആമ്പൽപ്പാടത്തേയും വേമ്പനാട്ട് കായലിനേയും ബന്ധപ്പെടുത്തി നിരവധി ജലയാനങ്ങൾ ഉപയോഗിച്ചാണ് ടൂറിസം സർക്യൂട്ട് തയ്യാറാക്കുന്നത്. തിരുവാർപ്പ് പഞ്ചായത്തിലെ വെട്ടിക്കാട്ടിൽ വാട്ടർ സ്പോർട്ട് കേന്ദ്രവും നവംബർ മാസം മുതൽ സജ്ജമാകും. കോടിമത കേന്ദ്രമാക്കി വിവിധ ജട്ടികളിൽ നിന്നു സഞ്ചാരികളെ സ്വീകരിച്ച് ജല ടൂറിസത്തിൻ്റെ ഭാഗമാക്കാനാകും. വിധതരം ജലയാനം നിർമിക്കുന്ന ഊരി കേന്ദ്രം കോട്ടയത്തു കോടിമതയിൽ സൗത്തേൺ ബോട്ട് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുകയാണ്. നിർമ്മാണ കേന്ദ്രത്തിന്റെ തറക്കല്ലിടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017 ആഗ: 28 നു പുഴകളുടെ വീണ്ടെടുപ്പിനായി കോട്ടയത്ത് ആരംഭിച്ച ജനകീയ കൂട്ടായ്മയാണു് മീനച്ചിലാർ -മീനന്തറയാർ – കൊ ടൂരാർ പുനർ സംയോജന പദ്ധതി രൂപപ്പെടുത്തിയത്. കേരള സർക്കാരിൻ്റെ ഹരിത കേരള മിഷൻ മുന്നോട്ടുവച്ച വൃത്തി, വെള്ളം,വിളവ്, എന്നീ കാഴ്ചപ്പാടുകളെ മുന്നോട്ടുവച്ച് വിവിധ സർക്കാർ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും പൊതുജനങ്ങളും ഒന്നായി ചേർന്നതിൻ്റെ ഭാഗമായ ചരിത്രനേട്ടമാണു് നദീ പുനർ സംയോജനത്തിലൂടെ കോട്ടയം ജില്ല കൈ വരിച്ചത്.
തരിശായി കിടന്ന 5600 ഏക്കർ നെൽപാടങ്ങളിൽ കൃഷിയോഗ്യമാക്കിയും 1650 കി.മീറ്റർ തോടുകളും പുഴകളും തെളിച്ചെടുത്തും പദ്ധതി മുന്നേറി. തൊഴിലുറപ്പ് പദ്ധതിയെ ജലാശയങ്ങൾ തെളിക്കാൻ ഇടപെടുത്തിയതിലൂടെ കേന്ദ്ര സർക്കാർ ദേശീയ ജല ശക്തി പുരസ്കാരം രണ്ടു തവണ കോട്ടയം ജില്ലക്ക് നൽകി. അഞ്ചു ജല ടൂറിസം കേന്ദ്രങ്ങൾ സ്ഥാപിച്ചതിൽ മലരിക്കൽ ആമ്പൽ വസന്തം ലോകപ്രശസ്തമായി. വിജയകരമായ പ്രളയ രഹിത കോട്ടയം പദ്ധതി പുതിയ മുന്നേറ്റം കൈവരിക്കുന്നു. മീനച്ചിലാറ്റിലെ തുരുത്തുകൾ നീക്കം ചെയ്ത് വെള്ളൂരിലെ കേരളാ റബ്ബർ ലിമിറ്റഡിൻ്റെ സ്ഥലം വികസിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി.
പായൽ നിറഞ്ഞ് ഗതാഗതം മുടങ്ങിയ കൊടൂരാർ ജനപങ്കാളിത്തത്തോടെ തെളിപ്പെടുത്തത് ജനകീയ കൂട്ടായ്മയാണു. ജലവഴികളെ വികസിപ്പിക്കുന്ന ഈ ജനകീയ യാത്രയെ വിജയിപ്പിക്കുന്ന ഏവരോടും നന്ദി അറിയിച്ചു കൊണ്ട് ആറാം വാർഷിക പരിപാടിയിലേക്ക് എല്ലാവരേയും ക്ഷണിക്കട്ടെ.