ഇനി വേണ്ട റോഡിലെ തീക്കളി; തോട്ടഭാഗത്ത് ഇനി വീഴരുത് ചോര; ഒരാഴ്ചയ്ക്കിടെ മൂന്ന് അപകടം; നാലു പേർക്ക് പരിക്ക്; അത്ഭുതകരമായി രക്ഷപെട്ടവർ നിരവധി; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

കവിയൂർ: കവിയൂർ തോട്ടഭാഗത്തെ അപകടങ്ങൾ ഭീതിയിലാഴ്ത്തുകയാണ്. ഓരോ ദിവസവും പുതിയ അപകടത്തിന്റെ വാർത്തകൾ കേട്ടാണ് നാട് ഞെട്ടിയുണരുന്നത്. ഭാഗ്യം കൊണ്ടു മാത്രം മരണത്തിന്റെ വക്കത്തു നിന്നും വഴുതി മാറുകയാണ് പലപ്പോഴും ഈ നാടിലെ അപകടങ്ങൾ.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം മൂന്ന് അപകടങ്ങളിലായി അഞ്ചു പേർക്കാണ് ഇവിടെ പരിക്കേറ്റത്. ഭാഗ്യം കൂട്ടു നിന്നപ്പോൾ രോഗിയായ വയോധികനും കുടുംബവും അത്ഭുതകരമായി ദുരന്തത്തിൽ നിന്നും രക്ഷപെട്ട കാഴ്ചയ്ക്കും ഈ നാട് സാക്ഷിയായി.

Advertisements

ഒരാഴ്ച മുൻപായിരുന്ന തോട്ടഭാഗത്തെ അപകട പരമ്പരകളുടെ തുടക്കം. കോഴഞ്ചേരി ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് രണ്ട് സ്‌കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാലു പേർക്കാണ് അന്ന് പരിക്കേറ്റത്. മൂന്നു ദിവസത്തിനു ശേഷം ആശുപത്രിയിലേയ്ക്കു പോകുകയായിരുന്ന രോഗിയും കുടുംബവും സഞ്ചരിച്ച കാർ പുല്ലിൽ കയറി നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. എന്നാൽ, അന്ന് ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്. കഴിഞ്ഞ ദിവസവും സമാന രീതിയിൽ അപകടം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതേ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാറിനു പിന്നിൽ ബൈക്കിടിച്ച് കൊച്ചി സ്വദേശിയ്ക്കും പരിക്കേറ്റിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥിരമായി പ്രദേശത്ത് അപകടം ഉണ്ടാകുന്നതിൽ നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്. ഇവിടെ സിഗ്നൽ ലൈറ്റ് ഇല്ലാത്തതും റോഡ് തിരിച്ചറിയുന്നതിനു മാർഗങ്ങളില്ലാത്തതുമാണ് അപകടമുണ്ടായതിനു കാരണമായി നാട്ടുകാർ പറയുന്നു. സ്പീഡ് ബ്രേക്ക് സ്ഥാപിക്കണമെന്നും, സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. നിരവധി ആളുകളാണ് ഇവിടെ അപകടത്തിൽപ്പെട്ടിരിക്കുന്നത്. ഇവിടെ അപകടത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് റോഡിന്റെ ഗതി മനസിലാകാത്തതാണ് പ്രധാന കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ സാഹചര്യത്തിൽ ഇവിടെ അപകട മേഖലയാണ് എന്ന ബോർഡ് അടിയന്തരമായി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

ഇത് കൂടാതെ റോഡരികിലെ കാടും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ റോഡരികിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് അപകട സാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് കൂടാതെ പ്രദേശത്ത് ക്രാഷ് ബാരിയറുകൾ സ്ഥാപിച്ച് അപകടം ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും നാട്ടുകാർ പറയുന്നു.

Hot Topics

Related Articles