തിരുവല്ല: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ചു തെറുപ്പിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഗുരുതര പരിക്ക്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ഓമല്ലൂർ ശങ്കരനാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനു സമീപമാണ് അപകടം ഉണ്ടായത്. ഡിവൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനിടെയാണ് വാഹനം ഇടിച്ച് ഇദ്ദേഹത്തിന് പരിക്കേറ്റത്.
സഹപ്രവർത്തകരുമായി സമ്മേളന ഒരുക്കങ്ങൾ വിലയിരുത്തിക്കൊണ്ട് ജില്ലാ സ്റ്റേഡിയത്തിന് സമീപത്തെ റിങ് റോഡിൽ നിൽക്കവെയാണ് അമിത വേഗതയിൽ പാഞ്ഞെത്തിയ വാഹനം അദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി രാവിലെയോടെയാണ് സഹപ്രവർത്തകരുമായി ഓമല്ലൂർ ശങ്കരൻ എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശരീരമാസക്കാലം പരിക്കേറ്റ അദ്ദേഹത്തെ സഹപ്രവർത്തകർ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. ആരോഗ്യ വകുപ്പ് മന്ത്രിയും ആറന്മുള എംഎൽഎയുമായ വീണാ ജോർജ്ജും സിപിഎം സംസ്ഥാന, ജില്ലാ നേതാക്കളും ജില്ലാ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
പത്തനംതിട്ട ടൗണിലെ സെന്റ് പീറ്റേഴ്സ് ജംഗഷന് സമീപം പ്രവർത്തിക്കുന്ന ഡിവൈഎഫ്ഐ ഓഫിസിൽ നിന്നും റോഡ് ക്രോസ് ചെയ്യുമ്പോഴാണ് വാഹനം ഇടിച്ച് പരിക്കേറ്റത്. വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.