പൈപ്പ് പൊട്ടല്‍ തുടര്‍ച്ചയാകുന്നതിനാല്‍ റോഡ് തകര്‍ച്ച വേഗത്തില്‍; കോട്ടാങ്ങല്‍പാടി മണ്‍റോഡില്‍ പെപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുന്നു

മല്ലപ്പള്ളി : കോട്ടാങ്ങല്‍ പാടി മണ്‍റോഡില്‍ പെപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുന്നു. നീണ്ടനാളത്തെ കാത്തിരിപ്പിനും സമരങ്ങള്‍ക്കും ഒടുപ്പില്‍ ഉന്നത നിലവാരത്തില്‍ പണി പൂര്‍ത്തികരിച്ച റോഡിന്റെ തകര്‍ച്ച വേഗത്തിലാകുന്നു. പുത്തൂര്‍പ്പടി മുതല്‍ ശാസ്താംകോയിക്കല്‍ വരെ ഇപ്പോള്‍ പലയിടത്തും റോഡ് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ വെട്ടിപ്പൊളിക്കല്‍ നടന്നു കഴിഞ്ഞു.

Advertisements

കഴിഞ്ഞ ദിവസം ശാസ്താംകോയിക്കല്‍ വായ്പ്പൂര് യത്തിംഖാനക്കു സമീപം പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ദിവസങ്ങളോളം വെള്ളം റോഡിലൂടെ ഒഴുകി. പൈപ്പിലെ തകര്‍ച്ചക്കൊപ്പം റോഡിന്റെ ടാറിന്ദിനും കേടുപാട് സംഭവിക്കുന്നതിനാല്‍ റോഡിന്റെ തകര്‍ച്ചക്ക് ഇത് പ്രധാന കാരണമാകും. റോഡ് നിര്‍മ്മാണത്തിന് മുന്‍പ് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി ഉണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നിരുന്നതാണ്. റോഡ് വെട്ടിപൊളിക്കാതെ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും മറ്റും സംവിധാനങ്ങള്‍ റോഡിന്റെ വശങ്ങളില്‍ ക്രമികരിക്കുമെന്നായിരുന്നു അന്നത്തെ വാദം. എന്നാല്‍ അധികൃതരുടെ അനാസ്ഥയാണ് ഒന്നും നടക്കാതെ പോയതെന്നാണ് നാട്ടുകാരുടെ പരാതി.

Hot Topics

Related Articles