കണ്ണൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് 15000 രൂപയും 14 പവനും കവർന്നു. താണയിൽ വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന വനിതാ ഹോസ്റ്റലിലെ ജീവനക്കാരി കെ പുഷ്പലത (73) യുടെ സ്വർണാഭരണങ്ങളും പണവുമാണ് മോഷണം പോയത് . വ്യാഴാഴ്ച്ച രാവിലെ വീട് പൂട്ടി ജോലി സ്ഥലത്തേക്ക് പോയതായിരുന്നു.
Advertisements
വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ ഗ്രിൽ തകർത്ത നിലയിൽ കണ്ടത്. അകത്തെ കിടപ്പുമുറിയിലെ അലമാര കട്ടർ കൊണ്ട് കുത്തി തുറന്ന മോഷ്ടാവ് സ്വർണാഭരണങ്ങളും പണവുമായി കടന്നു കളയുകയായിരുന്നു. സംഭവത്തിൽ ടൗൺപോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി.