ലോട്ടറി വില്പനയുടെ മറവിൽ മോഷണം ; ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവർന്നു ; സിസിടിവിയിൽ കുടുങ്ങിയ പ്രതി പോലീസ് പിടിയിലായി

മാവേലിക്കര സന്താനഗോപാലം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം. പ്രതി പോലീസ് പിടിയിലായി.തിരുവല്ല
മംഗലശ്ശേരി കടവിൽ കോളനിയിൽ മണിയൻ (54)നാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 30 ന് രാത്രി 12 മണിക്കാണ് ഇയാൾ മോഷണം നടത്തിയത്.
ലോട്ടറി വിൽപ്പനക്കാരനായ ഇയാൾ മുൻപ് മാവേലിക്കര റെയിൽവേ കോളനിയിൽ താമസിച്ചിരുന്നയാളാണ്.
മുൻപ് തൃക്കൊടിത്താനം, കൂടൽ, വാകത്താനം, കീഴ്വായ്പ്പൂർ, കറുകച്ചാൽ എന്നിവിടങ്ങളിൽ മോഷണ കേസുകളിൽ ജയിൽവാസമനുഭവിച്ചിട്ടുണ്ട്.
പകൽ ലോട്ടറി വിൽപ്പനയും രാത്രിയിൽ സൈക്കിളിൽ കറങ്ങി മോഷണവുമാണ് ഇയാളുടെ പണി. സന്താനഗോപാലം ക്ഷേത്രത്തിലെ സി.സി. ടി വി ക്യാമറയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു
ഇയാളെ മാവേലിക്കര ഇൻസ്പെക്ടർ സി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രിയിലാണ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
എസ്. ഐ മാരായ മുഹ്സിൻ മുഹമ്മദ്, അംശു.പി എസ് സീനിയർ സി പി ഒ ഉണ്ണികൃഷ്ണ പിള്ള ജി. സി.പി. ഒ മാരായ അരുൺ ഭാസ്കർ . വി വി ഗിരീഷ് ലാൽ , എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisements

Hot Topics

Related Articles