റോബിൻ തമിഴ്നാട്ടിൽ പിടിയിൽ : യാത്രക്കാരെ തമിഴ്നാട് സർക്കാർ കേരളത്തിൽ എത്തിക്കും 

കൊച്ചി : പെര്‍മിറ്റ് ലംഘനത്തിന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ്സിലെ യാത്രക്കാരെ തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിക്കും. ബസ് ഉടമ, യാത്രക്കാര്‍ എന്നിവരുമായി ഗാന്ധിപുരം ആര്‍ടിഒ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. പാലക്കാട് വരെ തമിഴ്നാട് സര്‍ക്കാര്‍ യാത്രക്കാരെ എത്തിക്കും, തുടര്‍ന്നുള്ള യാത്ര ബസ്സുടമയുടെ ചെലവിലായിരിക്കും. പെര്‍മിറ്റ് ലംഘനത്തിനുള്ള പിഴ അടച്ച്‌ ബസ് വിട്ട് നല്‍കുമെന്ന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചതായി ബസ് ഉടമ റോബിൻ ഗിരീഷ് പറഞ്ഞു. അതേസമയം, എന്ത് പ്രതിസന്തി വന്നാലും സര്‍വീസുമായി മുന്നോട്ട് പോകുമെന്നും റോബിൻ ഗിരീഷ് പറഞ്ഞു.

Hot Topics

Related Articles