രാജ്കോട്ട് : രാജ്കോട്ട് ടെസ്റ്റില്‍ രോഹിത് ശർമയ്ക്കു പിന്നാലെ രവീന്ദ്ര ജഡേജയ്ക്കും സെഞ്ചറി. 198 പന്തുകളില്‍ നിന്നാണ് ജഡേജ സെഞ്ചറിയിലെത്തിയത്.ആദ്യ ദിനം കളി നിർത്തുമ്ബോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. വൻ തകർച്ചയില്‍ നിന്ന് ടീമിനെ കൈപിടിച്ചുയർത്തിയിരിക്കുകയാണ് രോഹിത് ശർമയും രവീന്ദ്ര ജദേജയും.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 55 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തിട്ടുണ്ട്. 167 പന്തില്‍ 11 ഫോറും രണ്ടു സിക്സും ഉള്‍പ്പെടെ 106 റണ്‍സെടുത്ത രോഹിത്തും 132 പന്തുകള്‍ നിന്ന് ആറ് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 69 റണ്‍സെടുത്ത ജദേജയുമാണ് ക്രീസില്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
33 ന് 3 എന്ന നിലയില്‍ നിന്നാണ് രോഹിതും ജദേജയും ചേർന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്. 10 റണ്‍സെടുത്ത ഓപണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മാർക്ക് വുഡിന്റെ പന്തില്‍ ജോ റൂട്ട് പിടിച്ചാണ് പുറത്താക്കിയത്. മൂന്നാമനായി ഇറങ്ങിയ ശുഭ്മാൻ ഗില്‍ ഒമ്ബത് പന്തില്‍ റണ്‍സൊന്നും എടുക്കാതെ മാർക്ക് വുഡിന്റെ പന്തില്‍ കീപ്പർ ബെൻ ഫോക്സിന് ക്യാച്ച് നല്കി മടങ്ങി. തുടർന്നെത്തിയ രജിത് പട്ടിദാറിനെ (5) നിലയുറപ്പിക്കും മുമ്ബെ ടോം ഹാർട്ലി പുറത്താക്കി. ‘
അരങ്ങേറ്റ മത്സരത്തിനൊരുങ്ങിയ സർഫറാസ് ഖാനെയും ദ്രുവ് ജുറേലും മറികടന്നാണ് ഓള്‍റൗണ്ടർ രവീന്ദ്ര ജദേജ രോഹിതിന് കൂട്ടായി ക്രീസിലെത്തിയത്.അഞ്ചു മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് 1-1 നിലയിലാണ് ഇരുടീമും. സീനിയർ ബാറ്റർമാരായ വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യർ എന്നിവരുടെ അഭാവത്തില്‍ പുതുമുഖങ്ങളെ അണിനിരത്തിയാണ് ടീം ഇന്ത്യ ഇറങ്ങിയത്. പേസർ മുഹമ്മദ് സിറാജും ഓള്‍റൗണ്ടർ രവീന്ദ്രജദേജയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ അക്സർ പട്ടേലും മുകേഷ് കുമാറും പുറത്തായി.