റോട്ടറി ക്ലബ്‌ തലയോലപറമ്പും ലേക് മൌണ്ട് സ്കൂൾ സംയുക്തമായി നാടിന് ഒരു മരം പ്ലാനട്രീ പ്രൊജക്റ്റ്‌

തലയോലപ്പറമ്പ് : നാടിന് ഒരു മരം പ്ലാനട്രീ പ്രൊജക്റ്റ്‌, കുട്ടികൾക്ക് സ്കിൻ കെയർ ക്യാമ്പ്, ജീവിത ശൈലീ രോഗങ്ങളെ കുറിച്ച് സെമിനാർ എന്നീ പദ്ധതികൾ റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ എസ്. ഡി. സുരേഷ് ബാബു ഉദ്ഘടനം ചെയ്തു. തലയോലപറമ്പ് റോട്ടറി ക്ലബ് പ്രസിഡന്റ്‌ എസ് ദിൻരാജ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ലേക്മൌണ്ട് പ്രിൻസിപ്പൽ മായ ജഗൻ ശിശുദിനത്തിൽ ആശസകൾ നേർന്നു മുഖ്യ പ്രഭാഷണം നടത്തി. ജീവിത ശൈലീ രോഗങ്ങളെ കുറിച്ച് സെമിനാറും മെഡിക്കൽ ക്യാമ്പും ഡോ. ശശിയുടെ നേതൃത്വത്തിൽ നടന്നു. അമ്പിളി മോഹൻ, രാധിക പ്രദീപ്‌, ഗിരീഷ് കുമാർ, രാജീവ് പി കെ, സീതു വാളവേലിൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles